Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോക ബീച്ച് ഗെയിംസ്:...

ലോക ബീച്ച് ഗെയിംസ്: വോ​ളി​യി​ൽ ഖ​ത്ത​റി​ന് ജ​യം; അ​മേ​രി​ക്ക​ക്ക്​ ഞെ​ട്ടി​പ്പി​ക്കു​ന്ന തോ​ൽ​വി

text_fields
bookmark_border
ലോക ബീച്ച് ഗെയിംസ്: വോ​ളി​യി​ൽ ഖ​ത്ത​റി​ന് ജ​യം; അ​മേ​രി​ക്ക​ക്ക്​ ഞെ​ട്ടി​പ്പി​ക്കു​ന്ന തോ​ൽ​വി
cancel
camera_alt??????? ?????????????? ???????? ?????????????? ??????????????????????. ?????????????? ??????? ????????????

ദോ​ഹ: അ​നോ​ക് ലോ​ക ബീ​ച്ച് ഗെ​യിം​സി​ലെ ബീ​ച്ച് വോ​ളി​ബാ​ൾ ഗ്രൂ​പ്​ മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​ന് ജ​യം. വോ​ളി​ബാ​ൾ രാ​ജ്യാ​ന്ത​ര ഗ​വേ​ണി​ങ്​ ബോ​ഡി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ആ​ദ്യ​മാ​യി ന​ട​പ്പാ​ക്കി​യ 4x4 ഫോ​ർ​മാ​റ്റി​ൽ മ​ത്സ​രി​ച്ച ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​ന് പൂ​ളി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ജ​യം. ഇ​ന്തോ​നേ​ഷ്യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്കാ​ണ് ഖ​ത്ത​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ ര​ണ്ട് സെ​റ്റു​ക​ൾ ഇ​രു​ടീ​മു​ക​ളും വീ​തം​വെ​ച്ച​തോ​ടെ മൂ​ന്നാം സെ​റ്റ് നി​ർ​ണാ​യ​ക​മാ​യി. സ്വ​ന്തം നാ​ട്ടി​ലെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വീ​റോ​ടെ പോ​രാ​ടി​യ ഖ​ത്ത​റി​ന് നാ​ട്ടു​കാ​രു​ടെ പി​ന്തു​ണ​കൂ​ടി​യാ​യ​തോ​ടെ മൂ​ന്നാം സെ​റ്റ് ജ​യി​ക്കാ​നാ​യി. അ​തേ​സ​മ​യം, ബീ​ച്ച് വോ​ളി​യി​ലെ അ​തി​കാ​യ​രാ​യ അ​മേ​രി​ക്ക​ക്ക് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന തോ​ൽ​വി. ബീ​ച്ച് വോ​ളി​യി​ൽ ആ​ദ്യ​മാ​യി മ​ത്സ​രി​ക്കാ​നെ​ത്തി​യ ജ​ർ​മ​നി​യി​ലെ യു​വ​താ​ര​ങ്ങ​ൾ​ക്ക് മു​ന്നി​ലാ​ണ് അ​മേ​രി​ക്ക അ​ടി​യ​റ​വു പ​റ​ഞ്ഞ​ത്. ആ​ദ്യ ര​ണ്ട് സെ​റ്റു​ക​ളി​ൽ ഇ​രു​ടീ​മു​ക​ളും തു​ല്യ​ത പാ​ലി​ച്ചെ​ങ്കി​ലും നി​ർ​ണാ​യ​ക സെ​റ്റി​ൽ ജ​യം ജ​ർ​മ​ൻ കു​ട്ടി​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു. മ​റ്റു​മ​ത്സ​ര​ങ്ങ​ളി​ൽ ആ​സ്​േ​ട്ര​ലി​യ ചി​ലി​യെ​യും പോ​ള​ണ്ട് മൊ​സാം​ബി​കി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. വ​നി​ത​ക​ളു​ടെ വോ​ളി​യി​ൽ വൈ​ൽ​ഡ് കാ​ർ​ഡ് എ​ൻ​ട്രി​യു​മാ​യെ​ത്തി​യ കു​ഞ്ഞു രാ​ജ്യ​മാ​യ വാ​ൻ​വാ​റ്റു കാ​ന​ഡ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഞെ​ട്ടി​ച്ചു.

ബീ​ച്ച് സോ​ക്ക​ർ: 12 ക​ളി​ക​ളി​ൽ പി​റ​ന്ന​ത് 113 ഗോ​ളു​ക​ൾ !
ലോ​ക ബീ​ച്ച് ഗെ​യിം​സി​െൻറ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ബീ​ച്ച് ഫു​ട്ബാ​ളി​െൻറ ആ​ദ്യ​ദി​നം പി​റ​ന്ന​ത് 113 ഗോ​ളു​ക​ൾ. ഗെ​യിം​സി​െൻറ ആ​ദ്യ ഗോ​ളി​നു​ട​മ റ​ഷ്യ​യു​ടെ ലി​യു​ബോ​വ് കോ​മ​റോ​വ​യാ​ണ്. ജ​പ്പാ​െൻറ ഒ​സു മൊ​റൈ​റ നാ​ല് ഗോ​ളു​ക​ൾ നേ​ടി ശ​നി​യാ​ഴ്ച ക​രു​ത്തു​കാ​ട്ടി. ഉ​റു​ഗ്വാ​യ്​​ക്കെ​തി​രെ 7-2 നാ​ണ് ഒ​സു​വി​െൻറ മി​ക​വി​ൽ ജ​പ്പാ​ൻ ജ​യി​ച്ച​ത്. ഒ​സു​വി​െൻറ ക​രി​യ​റി​ലെ നൂ​റാം ഗോ​ളും ഇ​ന്ന​ലെ ക​ര​സ്​​ഥ​മാ​ക്കി.അ​തേ​സ​മ​യം, സ്വി​റ്റ്സ​ർ​ല​ൻ​ഡ് ഒ​മ്പ​തി​നെ​തി​രെ 10 ഗോ​ളു​ക​ൾ​ക്ക് യു.​എ.​ഇ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. നോ​യ​ൽ റോ​ബി​ൻ​സ​ൺ നാ​ലു ഗോ​ളു​ക​ൾ നേ​ടി ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ബ്ര​സീ​ൽ ഒ​ന്നി​നെ​തി​രെ ഒ​മ്പ​തു ഗോ​ളു​ക​ൾ​ക്ക് മൊ​റോ​ക്കോ​യെ​യും നാ​ലി​നെ​തി​രെ അ​ഞ്ചു​ഗോ​ളു​ക​ൾ​ക്ക് ഇ​റാ​ൻ യു​ക്രെ​യ്​​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി നി​ല ഭ​ദ്ര​മാ​ക്കി. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ്റ​ലി, സ്​​പെ​യി​ൻ, സെ​ന​ഗ​ൽ, റ​ഷ്യ എ​ന്നി​വ​ർ ആ​ദ്യ മ​ത്സ​രം ജ​യ​ത്തോ​ടെ തു​ട​ങ്ങി. ര​ണ്ടാം റൗ​ണ്ടു മ​ത്സ​ര​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ന​ട​ക്കും.
വ​നി​ത​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ റ​ഷ്യ 3-1ന് ​അ​മേ​രി​ക്ക​യെ​യും ബ്രി​ട്ട​ൻ 5-4ന് ​പ​രാ​ഗ്വേ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ബ്ര​സീ​ൽ, റ​ഷ്യ, ഇ​റ്റ​ലി, സ്​​പെ​യി​ൻ എ​ന്നി​വ​രും ആ​ദ്യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടി.ബാ​സ്​​ക​റ്റ് ബാ​ൾ, ബീ​ച്ച് ഹാ​ൻ​ഡ്ബോ​ൾ, ബീ​ച്ച് സോ​ക്ക​ർ, ബീ​ച്ച് ടെ​ന്നി​സ്, ബീ​ച്ച് വോ​ളി, ബൗ​ൾ​ഡ​റി​ങ്, കൈ​റ്റ്ഫോ​യി​ൽ റേ​സി​ങ്, ഓ​പ​ൺ വാ​ട്ട​ർ നീ​ന്ത​ൽ ഫൈ​ന​ൽ, വാ​ട്ട​ർ സ്​​കി എ​ന്നി​വ ഞാ​യ​റാ​ഴ്ച ന​ട​ക്കും.

ഹാ​ൻ​ഡ്ബാ​ളി​ൽ ഖ​ത്ത​റി​െൻറ വി​ജ​യ​ക്കു​തി​പ്പ്
ഗ്രൂ​പ്​ ബി​യി​ൽ ബീ​ച്ച് ഹാ​ൻ​ഡ്ബാ​ളി​ൽ ശ​നി​യാ​ഴ്ച ക​ണ്ട​ത് ഖ​ത്ത​റി​െൻറ വി​ജ​യ​ക്കു​തി​പ്പ്. ക​ളി​ച്ച നാ​ലു മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച് ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​താ​ണ് ഖ​ത്ത​ർ. ഉ​റു​ഗ്വാ​യ്, തു​നീ​ഷ്യ എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ ഖ​ത്ത​റി​ന് മു​ന്നി​ൽ അ​ടി​യ​റ​വു പ​റ​ഞ്ഞ​ത്. ഗ്രൂ​പ്​ ബി​യി​ൽ നാ​ലു മ​ത്സ​ര​ങ്ങ​ളി​ലും പ​രാ​ജ​യ​മ​റി​യാ​തെ ഡെ​ൻ​മാ​ർ​ക്കും മു​ന്നേ​റു​ന്നു​ണ്ട്. ബ്ര​സീ​ലി​നെ​യാ​ണ് ഡെ​ന്മാ​ർ​ക്ക് ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsworld bech games
News Summary - world bech games-qatar-gulf news
Next Story