Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​ഷ്യ​ൻ ക​പ്പി​നി​ടെ...

ഏ​ഷ്യ​ൻ ക​പ്പി​നി​ടെ ഖ​ത്ത​റി​ൽ നീ​ന്ത​ൽ പോ​രാ​ട്ട​വും

text_fields
bookmark_border
ഏ​ഷ്യ​ൻ ക​പ്പി​നി​ടെ ഖ​ത്ത​റി​ൽ  നീ​ന്ത​ൽ പോ​രാ​ട്ട​വും
cancel
camera_alt

ലോ​ക അ​ക്വാ​ട്ടി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഭാ​ഗ്യ മു​ദ്ര​ക്കൊ​പ്പം സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ

ദോ​ഹ: രാ​ജ്യം ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ൾ മാ​മാ​ങ്ക​ത്തി​ന്റെ കി​ക്കോ​ഫ് വി​സി​ൽ മു​ഴ​ക്ക​ത്തി​ന് കാ​ത്തി​രി​ക്കെ, തൊ​ട്ടു​പി​ന്നാ​ലെ ലോ​ക നീ​ന്ത​ൽ താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന ലോ​ക അ​ക്വാ​ട്ടി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പും വി​ളി​പ്പാ​ട് അ​ക​ലെ മാ​ത്രം. ‘ദോ​ഹ 2024’ അ​ക്വാ​ട്ടി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് രാ​ജ്യം സ​ജ്ജ​മാ​യി ക​ഴി​ഞ്ഞ​താ​യി ഒ​രു മാ​സ കൗ​ണ്ട്ഡൗ​ണി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ത്തി​ൽ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ലോ​കോ​ത്ത​ര അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ധാ​ന നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക് വേ​ദി​യാ​കു​ന്ന ന​ഗ​ര​മെ​ന്ന​തി​നാ​ൽ, ലോ​ക അ​ക്വാ​ട്ടി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പ് വി​ജ​യ​ക​ര​മാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

‘ഇ​തു​വ​രെ ആ​തി​ഥ്യം വ​ഹി​ച്ച​തി​ൽ ഏ​റ്റ​വും വ​ലി​യ മേ​ള​ക​ളി​ലൊ​ന്നാ​ണി​ത്. വി​ജ​യ​ക​ര​മാ​യ ഒ​രു പ​തി​പ്പി​ന് ആ​തി​ഥ്യം വ​ഹി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി ഖ​ത്ത​ർ പൂ​ർ​ണ സ​ജ്ജ​മാ​യി ക​ഴി​ഞ്ഞു’ - പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ ഖ​ലീ​ൽ ഇ​ബ്‌​റാ​ഹിം അ​ൽ ജാ​ബി​ർ പ​റ​ഞ്ഞു. 197 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 2600 കാ​യി​ക താ​ര​ങ്ങ​ൾ മി​ന മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി എ​ത്തു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കാ​നി​റ​ങ്ങും. നീ​ന്ത​ൽ, ഡൈ​വിം​ഗ്, ഹൈ ​ഡൈ​വിം​ഗ്, വാ​ട്ട​ർ​പോ​ളോ, ആ​ർ​ട്ടി​സ്റ്റി​ക് നീ​ന്ത​ൽ, ഓ​പ്പ​ൺ വാ​ട്ട​ർ നീ​ന്ത​ൽ എ​ന്നി​ങ്ങ​നെ ആ​റി​ന​ങ്ങ​ളി​ലാ​യി ഫെ​ബ്രു​വ​രി ര​ണ്ട് മു​ത​ൽ 18 വ​രെ ആ​സ്പ​യ​ർ ഡോം, ​ഹ​മ​ദ് അ​ക്വാ​ട്ടി​ക് സെ​ന്റ​ർ, പ​ഴ​യ ദോ​ഹ തു​റ​മു​ഖം എ​ന്നീ വേ​ദി​ക​ളി​ൽ 75 മെ​ഡ​ലു​ക​ൾ​ക്കാ​യി താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കും.

ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഡ്ര​സ് റി​ഹേ​ഴ്‌​സ​ൽ എ​ന്ന നി​ല​യി​ൽ ജ​നു​വ​രി 10 മു​ത​ൽ 15 വ​രെ ര​ണ്ടാം അ​റ​ബ് ഏ​ജ് ഗ്രൂ​പ്പ് അ​ക്വാ​ട്ടി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​നും ഖ​ത്ത​ർ വേ​ദി​യാ​കും. അ​ത്‌​ല​റ്റു​ക​ൾ​ക്കും കാ​ണി​ക​ൾ​ക്കും ഒ​രു​പോ​ലെ ലോ​കോ​ത്ത​ര ചാ​മ്പ്യ​ൻ​ഷി​പ്പും അ​നു​ഭ​വ​വും ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ൽ ജാ​ബി​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ ലോ​ക​ത്ത് ത​ന്നെ മു​ൻ​നി​ര​യി​ലാ​ണ്. ഇ​തി​ന് തു​ട​ർ​ച്ച​യാ​ണ് ദോ​ഹ 2024 എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ലോ​ക അ​ക്വാ​ട്ടി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പ്. കാ​യി​ക മി​ക​വി​നോ​ടൊ​പ്പം ഖ​ത്ത​റി​ന്റെ ആ​തി​ഥ്യ മ​ര്യാ​ദ​യും സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ മേ​ഖ​ല​യി​ൽ ഇ​ത് വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫെ​ബ്രു​വ​രി നാ​ലി​ന് ആ​സ്പ​യ​ർ ഡോ​മി​ലാ​യി​രി​ക്കും ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​മെ​ന്ന് മാ​ർ​ക്ക​റ്റിം​ഗ്, ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് മേ​ധാ​വി​യും ഉ​ദ്ഘാ​ട​ന-​സ​മാ​പ​ന ച​ട​ങ്ങു​ക​ളു​ടെ ച​മ​ത​ല വ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന ശൈ​ഖ അ​സ്മാ ബി​ൻ​ത് ഥാ​നി ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ൽ അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്നു. നി​ര​വ​ധി പേ​ർ മ​ത്സ​ര​ങ്ങ​ൾ കാ​ണാ​നും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നും എ​ത്തും. അ​വ​രെ സ്വാ​ഗ​തം ചെ​യ്യാ​ൻ അ​ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഡി​സ്‌​ക​വ​ർ ഖ​ത്ത​റു​മാ​യി സ​ഹ​ക​രി​ച്ച് ഖ​ത്ത​റി​ന് പു​റ​ത്ത് നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക് മി​ക​ച്ച പാ​ക്കേ​ജു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട് -ശൈ​ഖ അ​സ്മ ആ​ൽ​ഥാ​നി പ​റ​ഞ്ഞു. ഔ​ദ്യോ​ഗി​ക ചാ​മ്പ്യ​ൻ​ഷി​പ്പ് മാ​സ്‌​കോ​ട്ടു​ക​ളാ​യ മെ​യ്ഫ​റ​യും ന​ഹി​മും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സാ​ന്നി​ദ്ധ്യ​മ​റി​യി​ച്ചു.

ലോ​ക അ​ക്വാ​ട്ടി​ക്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ശേ​ഷം ഫെ​ബ്രു​വ​രി 23 മു​ത​ൽ മാ​ർ​ച്ച് മൂ​ന്ന് വ​രെ ലോ​ക അ​ക്വാ​ട്ടി​ക്‌​സ് മാ​സ്‌​റ്റേ​ഴ്‌​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​നും ഖ​ത്ത​ർ വേ​ദി​യാ​കും. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി മു​വാ​യി​ര​ത്തി​ല​ധി​കം താ​ര​ങ്ങ​ൾ ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Aquatics Championship
News Summary - World Aquatics Championship has begun
Next Story