ലോക അക്വാട്ടിക്സ്: വളന്റിയറാവാൻ ഇപ്പോൾ അപേക്ഷിക്കാം
text_fieldsലോക അക്വാട്ടിക്സ്: വളന്റിയറാവാൻ ഇപ്പോൾ അപേക്ഷിക്കാം
ഫെബ്രുവരി രണ്ട് മുതൽ 18 വരെയാണ് ലോകതാരങ്ങൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിന് ദോഹ വേദിയാകുന്നത്
ദോഹ: ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്, ദോഹ 2024ലേക്കുള്ള വളന്റിയർ രജിസ്ട്രേഷന് തുടക്കം കുറിച്ച് സംഘാടകർ. മിഡിലീസ്റ്റിൽ ആദ്യമായെത്തുന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാകാനുള്ള സവിശേഷ അവസരം തുറന്നാണ് വളന്റിയർ അപേക്ഷ ആരംഭിച്ചത്. 2024 ഫെബ്രുവരി രണ്ട് മുതൽ 18 വരെ ദോഹയിലെ മൂന്ന് ലോകോത്തര വേദികളിലായി ആറ് വ്യത്യസ്ത അക്വാട്ടിക് കായിക ഇനങ്ങളിൽ മത്സരിക്കുന്നതിന് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് ഖത്തറിലെത്തുക.
പ്രാദേശിക തലത്തിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സന്നദ്ധ സേവനത്തിന് താൽപര്യമുള്ളവർ ഖത്തറിന്റെ ചരിത്രത്തിലെ നാഴികക്കല്ലായ ചാമ്പ്യൻഷിപ്പിന്റെ ഭാഗമാകാനും അതിന്റെ വിജയത്തിന് സംഭാവന നൽകാനും മുന്നോട്ട് വരണമെന്നും ദോഹ 2024 സംഘാടകസമിതി അറിയിച്ചു.
വിവിധ മേഖലകളിലായി ആയിരത്തോളം സന്നദ്ധ പ്രവർത്തകരെയാണ് തെിരഞ്ഞെടുക്കുക. 2024 ഫെബ്രുവരി 23നും മാർച്ച് 3നും ഇടയിൽ നടക്കുന്ന വേൾഡ് അക്വാട്ടിക്സ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമാകാനും സന്നദ്ധ പ്രവർത്തകർക്ക് രജിസ്റ്റർ ചെയ്യാനാകും. ചാമ്പ്യൻഷിപ്പുകളുടെ സുഗമമായ സംഘാടനം ഉറപ്പാക്കുന്നതിലും ലോകമെമ്പാടുമുള്ള അത്ലറ്റുകൾക്കും ആരാധകർക്കും ഊഷ്മളമായ സ്വീകരണം നൽകുന്നതിനും സന്നദ്ധ പ്രവർത്തകർ നിർണായക പങ്ക് വഹിക്കുമെന്ന് ദോഹ 2024 ഡയറക്ടർ ജനറൽ ഖലീൽ അൽ ജാബിർ പറഞ്ഞു. ഇവന്റ് ലോജിസ്റ്റിക്സ്, കാഴ്ചക്കാർക്കുള്ള സേവനം, മീഡിയ, കമ്യൂണിക്കേഷൻസ് തുടങ്ങി വിവിധ വകുപ്പുകളിൽ സന്നദ്ധ പ്രവർത്തകർക്ക് തങ്ങളുടേതായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമുണ്ടായിരിക്കുമെന്നും അൽ ജാബിർ പറഞ്ഞു. വളന്റിയർ ആകുന്നതിന് https://volunteer.worldaquatics-doha2024.com/Pages/New.aspx എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

