ലോകകപ്പിന് സാംസ്കാരിക വൈവിധ്യം; കമ്യൂണിറ്റി നേതാക്കൾക്ക് ശിൽപശാല
text_fieldsലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കമ്യൂണിറ്റി നേതാക്കൾക്കായി സുപ്രീം കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ ശിൽപശാലയിൽ പങ്കെടുത്തവർ
ദോഹ: ഫിഫ ലോകകപ്പ് ഫുട്ബാളിന് രാജ്യത്തെത്തുന്ന സന്ദർശകർക്ക് മുമ്പാകെ ഖത്തറിലെ വൈവിധ്യമാർന്ന കമ്യൂണിറ്റികളുടെ സാംസ്കാരിക, കലാദൃശ്യങ്ങൾ പ്രകടിപ്പിക്കുന്നതിന് സമൂഹങ്ങളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി കമ്യൂണിറ്റി നേതാക്കൾക്കുള്ള പരിശീലന ശിൽപശാലകൾ അവസാനിച്ചു. പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും എസ്.സി ലെഗസി േപ്രാഗ്രാമായ ജുസൂർ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് കമ്യൂണിറ്റി നേതാക്കൾക്ക് പരിശീലന ശിൽപശാലകൾ സംഘടിപ്പിച്ചത്.
ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് സാംസ്ക്കാരിക, കലാപരിപാടികൾ സംഘടിപ്പിക്കുന്നതിൽ രാജ്യത്തെ സമൂഹങ്ങളെല്ലാം പ്രധാന പങ്കുവഹിക്കേണ്ടതുണ്ട്. ഇതിെൻറ ഭാഗമായാണ് സമൂഹങ്ങളെ സജ്ജമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി നേതാക്കൾക്ക് പരിശീലന ശിൽപശാലകൾ സംഘടിപ്പിച്ചത്.
ലീഡർഷിപ്, ഇൻഫ്ളുവൻസ് ആൻഡ് ടീം വർക്ക്, ക്രിയേറ്റിവിറ്റി ആൻഡ് പ്ലാനിങ്, നെഗോഷിയറ്റ് ആൻഡ് മോട്ടിവേറ്റ്, ഡെലിവറി ആൻഡ് ഇംപാക്ട്, ഒബ്സർവേഷൻ ആക്ടിവിറ്റി തുടങ്ങി വ്യത്യസ്ത പ്രമേയങ്ങളെ ആധാരമാക്കിയായിരുന്നു ശിൽപശാല.
ജുസൂർ ഇൻസ്റ്റിറ്റ്യൂട്ടും സുപ്രീംകമ്മിറ്റിയും സംഘടിപ്പിച്ച ശിൽപശാലകൾ സംഘാടനത്തിലും അവതരണത്തിലും മികച്ചുനിൽക്കുന്നുവെന്നും ലോകകപ്പിന് മാത്രമല്ല, ഭാവിയിലേക്കും സമൂഹത്തിനുേവണ്ടി പ്രവർത്തിക്കാൻ കഴിയും വിധത്തിലുള്ള നിരവധി കഴിവുകൾ ശിൽപശാലകളിലൂടെ നേടിയെടുത്തതായും ആസ്ട്രേലിയൻസ് ആൻഡ് ന്യൂസിലൻഡേഴ്സ് കമ്യൂണിറ്റി പ്രസിഡൻറ് മിച്ച് സ്കോട്ട് പറഞ്ഞു. ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയിലെ എജുക്കേഷൻ സിറ്റി സ്റ്റുഡൻറ്സ് സെൻററായ മുൽതഖയിൽ നടന്ന ശിൽപശാല പരമ്പരയുടെ അവസാന രണ്ട് സെഷനുകളിൽ 30ലധികം കമ്യൂണിറ്റി നേതാക്കളാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

