ഹാജി കെ.വി. അബ്ദുല്ലക്കുട്ടിയുടെ ഓർമപ്പുസ്തകത്തിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു
text_fieldsകെ.വി.അബ്ദുല്ലക്കുട്ടി
ദോഹ: ഖത്തറിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായിരുന്ന തൃശൂർ ജില്ലയിലെ പാലയൂർ സ്വദേശിയായ ഹാജി കെ.വി. അബ്ദുല്ല കുട്ടിയുടെ കുടുംബവും അദ്ദേഹത്തിന്റെ ആത്മമിത്രങ്ങളും, ദീർഘകാലം ജനറൽ സെക്രട്ടറിയായിരുന്ന സിജി ദോഹ ചാപ്റ്ററും ചേർന്ന് ഒരു സുവനീർ തയാറാക്കുന്നു. ഈ സുവനീറിലേക്ക് സുഹൃത്തുക്കൾ, സഹപ്രവർത്തകർ, ഒന്നിച്ചു പ്രവർത്തിച്ചവർ എന്നിവരിൽനിന്ന് ഓർമക്കുറിപ്പുകൾ, ലേഖനങ്ങൾ, ഫോട്ടോഗ്രാഫുകൾ എന്നിവ ക്ഷണിച്ചു. ഇന്ത്യൻ പ്രവാസി സമൂഹത്തെ പിന്തുണക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന നിരവധി സംരംഭങ്ങൾക്ക് തുടക്കമിട്ട അദ്ദേഹം കഴിഞ്ഞ മാർച്ചിലാണ് നാട്ടിൽവെച്ച് മരണപ്പെട്ടത്.
സൃഷ്ടികൾ ഇംഗ്ലീഷിലോ മലയാളത്തിലോ അയക്കാവുന്നതാണ്. ഫോട്ടോഗ്രാഫുകൾ .jpg ഫോർമാറ്റിൽ അയക്കാം. അയക്കുന്നവർ പേര്, താമസസ്ഥലം, മൊബൈൽ നമ്പർ, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ഉൾപ്പെടുത്തണം. സൃഷ്ടികൾ ജൂലൈ 15നകം സമർപ്പിക്കേണ്ടതാണ്. atributetohak@gmail.com ഇ-മെയിൽ വഴിയോ 974 55885144 വാട്സ്ആപ് നമ്പർ വഴിയോ അയക്കാവുന്നതാണ്. വിവരങ്ങൾക്ക് മൊബൈൽ നമ്പർ വഴിയോ, ruknudin@gmail.com എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

