തൊഴിലാളി സമൂഹത്തിന് തുണയായി വർക്കേഴ്സ് സപ്പോർട്ട് ഫണ്ട്
text_fieldsദോഹ: തൊഴിലാളികളെ പിന്തുണക്കാനും അവരുടെ ക്ഷേമവും അവകാശങ്ങളും ആരോഗ്യവും ഉറപ്പാക്കാനുമായി സ്ഥാപിച്ച വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് പതിനായിരങ്ങൾക്ക് തുണയായെന്ന് അധികൃതർ. 2018ൽ സ്ഥാപിതമായത് മുതൽ വിവിധ സേവനങ്ങളിലൂടെ ഫണ്ട് അതിന്റെ പ്രധാന ലക്ഷ്യങ്ങൾ കരസ്ഥമാക്കിയെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ഖുലൂദ് സെയ്ഫ് അബ്ദുല്ല അൽ കുബൈസി പറഞ്ഞു.
ഇതുവരെ 1,30,000ലധികം തൊഴിലാളികൾ ഫണ്ടിൽ നിന്നുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായും ഖത്തർ ന്യൂസ് ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ ഖുലൂദ് അൽ കുബൈസി വിശദീകരിച്ചു. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള ബന്ധത്തിൽ സുതാര്യത ഉറപ്പുവരുത്തുക, അവകാശങ്ങൾ സംരക്ഷിക്കുക, തൊഴിലാളികളുടെ സാമ്പത്തിക കുടിശ്ശിക ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ മേഖലകളിൽ ഗണ്യമായ സംഭാവനകളാണ് നൽകിയത്.
സമഗ്ര തൊഴിൽ പരിഷ്കാരങ്ങളുടെ ചട്ടക്കൂടിനുള്ളിൽ തൊഴിലാളികൾക്ക് മിച്ച തൊഴിൽ അന്തരീക്ഷവും ജീവിത സാഹചര്യവും ഒരുക്കുന്നതിനും മാന്യമായ ജീവിതം ഉറപ്പാക്കാനും ഫണ്ട് കാര്യമായ സംഭാവന നൽകിയതായും അൽ കുബൈസി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ സാമ്പത്തിക, സാമൂഹിക സ്ഥിരത വർധിപ്പിക്കുക, വേതനവും സാമ്പത്തിക കുടിശ്ശികയും വൈകിയതിനെത്തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കുക, തൊഴിലുടമകളുമായുള്ള തർക്കം പരിഹരിക്കുക തുടങ്ങിയവ ഇതിലുൾപ്പെടും. ഖത്തർ വിഷൻ 2030ന് കീഴിൽ ആരംഭിച്ച വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് ഖത്തർ മുന്നോട്ടുവെച്ച സമഗ്ര പരിഷ്കാരങ്ങളുടെ ഭാഗമാണ് ഡബ്ല്യു.എസ്.എ. ഇ. ഫണ്ട്.
ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, പാകിസ്താൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടിൽനിന്നും ഏറ്റവും കൂടുതൽ പ്രയോജനം നേടിയവരെന്നും അവർ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

