Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം തുടരും

text_fields
bookmark_border
സ്വകാര്യമേഖലയിലെ ജീവനക്കാർക്കും ആവശ്യാനുസരണം വർക് ഫ്രം ഹോം സംവിധാനം ബാധകമാക്കിയിട്ടുണ്ട്
സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം തുടരും
cancel

ദോഹ: മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എല്ലാ മന്ത്രാലയങ്ങളിലെയും മറ്റ് സർക്കാർ ഏജൻസികളിലെയും പൊതു സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ചൊവ്വാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വർക് ഫ്രം ഹോം സംവിധാനം നീട്ടാൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടേറിയറ്റ് ഓഫ് കൗൺസിൽ മിനിസ്റ്റേഴ്സ് അറിയിച്ചു. സൈനിക, സുരക്ഷാ, ആരോഗ്യ മേഖലകളിലെ ജീവനക്കാരെയും ജോലിസ്ഥലത്ത് സാന്നിധ്യം ആവശ്യമുള്ള ജീവനക്കാരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ പൊതുജനക്ഷേമവും സുസ്ഥിരമായ ബിസിനസ് പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് വാണിജ്യ വ്യവസായ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സ്വകാര്യമേഖലയിലെ ജീവനക്കാർക്കും ആവശ്യാനുസരണം വർക് ഫ്രം ഹോം ബാധകമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ സാന്നിധ്യം ആവശ്യമായ സ്ഥാപനങ്ങളിൽ ആരോഗ്യ, സുരക്ഷാ നടപടികൾ പൂർണമായും ഉറപ്പാക്കി ഇളവുകൾ ബാധകമാണെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനായി കടകൾ, ഉപഭോക്തൃ സഹകരണ സ്ഥാപനങ്ങൾ, റെസ്റ്റാറന്റുകൾ എന്നിവയുൾപ്പെടെ പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന റീട്ടെയിൽ ഷോപ്പുകളിലും, മറ്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളും ഇളവുകളിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Work from home will continue for government employees
Next Story