Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​ർ​ക്ക് ഫ്രം ​ഹോം...

വ​ർ​ക്ക് ഫ്രം ​ഹോം അ​വ​സാ​നി​​ച്ചു; എ​ല്ലാ ജീ​വ​ന​ക്കാ​രും ഓ​ഫി​സിൽ നേ​രി​ട്ടെ​ത്ത​ണം

text_fields
bookmark_border
വ​ർ​ക്ക് ഫ്രം ​ഹോം അ​വ​സാ​നി​​ച്ചു; എ​ല്ലാ ജീ​വ​ന​ക്കാ​രും ഓ​ഫി​സിൽ നേ​രി​ട്ടെ​ത്ത​ണം
cancel

ദോ​ഹ: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും മ​റ്റ് സ​ർ​ക്കാ​ർ -പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം അ​വ​സാ​നി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച മു​ത​ൽ എ​ല്ലാ ജീ​വ​ന​ക്കാ​രും ഓ​ഫി​സു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് കൗ​ൺ​സി​ൽ ഓ​ഫ് മി​നി​സ്റ്റേ​ഴ്‌​സ് സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു കൗ​ൺ​സി​ൽ ഓ​ഫ് മി​നി​സ്റ്റേ​ഴ്‌​സ് സെ​ക്ര​ട്ടേ​റി​യ​റ്റ് ജ​ന​റ​ൽ വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

അ​തേ​സ​മ​യം, ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കു​മ്പോ​ൾ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഓ​ർ​മി​പ്പി​ച്ചു. ജോ​ലി​സ്ഥ​ല​ത്തെ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക, അ​ടി​യ​ന്ത​ര എ​ക്സി​റ്റു​ക​ൾ, ഒ​ഴി​പ്പി​ക്ക​ൽ പാ​ത​ക​ൾ, അ​സം​ബ്ലി പോ​യ​ന്റു​ക​ൾ തു​ട​ങ്ങി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഊ​ന്നി​പ്പ​റ​ഞ്ഞു. ഇ​ത് ജീ​വ​ന​ക്കാ​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സു​ര​ക്ഷി​ത​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeesreturnofficeWork From Home
News Summary - Work from home is over; all employees should be allowed to return to the office
Next Story