ദോഹ: ഖത്തർ ഫ്യൂവൽ കമ്പനിയായ വുഖൂദിെൻറ ഗ്യാസ് സിലിണ്ടർ എക്സേഞ്ച് ഓഫർ രണ്ടാഴ്ച കൂടിയെന്ന് അധികൃതർ വ്യക്തമാക്കി. മെറ്റൽ സിലിണ്ടർ മാറ്റി ശഫാഫ് സിലിണ്ടർ വാങ്ങുന്നവർക്ക് 120 റിയാൽ ഇളവുള്ള പ്രത്യേക എക്സേഞ്ച് ഓഫറാണ് വുഖൂദ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.
ഓഫർ പ്രകാരം, മെറ്റൽ സിലിണ്ടർ കൈവശമുള്ളവർക്ക് അത് നൽകി പുതിയ ശഫാഫ് സിലിണ്ടർ സ്വന്തമാക്കുകയാണെങ്കിൽ 120 റിയാലിെൻറ കിഴിവോടെ 245 റിയാൽ മാത്രം നൽകിയാൽ മതിയാകും. നിലവിൽ ഒരു ശഫാഫ് സിലിണ്ടറിന് 356 റിയാലാണ് ചെലവ് വരുന്നത്. 2018 മെയ് 15ന് ആരംഭിച്ച എക്സ്ചേഞ്ച് ഓഫർ ആഗസ്റ്റ് 15 വരെ നീണ്ടുനിൽക്കും.
െപ്രാമോഷൻ സ്കീമിെൻറ കാലാവധി നീട്ടാൻ കമ്പനിക്ക് പദ്ധതിയില്ലെന്ന് വുഖൂദിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭാരം വളരെ കുറഞ്ഞതും സുരക്ഷിതവും സുതാര്യവുമായ ശഫാഫ് സിലിണ്ടർ വാങ്ങാൻ സ്വദേശികളും വിദേശികളുമടങ്ങുന്ന ജനങ്ങളെ േപ്രാത്സാഹിപ്പിക്കുകയാണ് ഓഫറിലൂടെ വുഖൂദ് ലക്ഷ്യമിടുന്നത്.
നേരത്തെ നൂറ് റിയാലിെൻറ എക്സേഞ്ച് ഓഫർ നിലവിലുണ്ടായിരുന്നെങ്കിലും മെറ്റൽ സിലിണ്ടറുകൾ നിറക്കുകയില്ലെന്ന തീരുമാനം കമ്പനി സ്വീകരിച്ചിരുന്നില്ല. മെയ് മാസത്തോടെയാണ് മെറ്റൽ സിലിണ്ടറുകൾ ഇനി മുതൽ നിറക്കുകയില്ലെന്ന് ഖത്തർ ഫ്യൂവൽ കമ്പനി വ്യക്തമാക്കിയത്.
രാജ്യത്തെ ഏക പാചകവാതക വിതരണക്കാരായ വുഖൂദ്, മെറ്റൽ സിലിണ്ടറുകൾ ഒഴിവാക്കുന്നതിനും ശഫാഫ് സിലിണ്ടറുകളിലേക്ക് മാറുന്നതിനുമായി കഴിഞ്ഞ ഏതാനും വർഷമായി ബോധവൽകരണം നടത്തിവരികയാണ്. ഏകേദശം ഏഴ് ലക്ഷത്തിലധികം മെറ്റൽ സിലിണ്ടറുകളാണ് വിതരണത്തിനായി നൽകിയിരിക്കുന്നതെന്നും എന്നാൽ ഇതിെൻറ പകുതിയോളം ഇതിനകം തന്നെ മാറ്റിക്കഴിഞ്ഞുവെന്നും അധികൃതർ വ്യക്തമാക്കുന്നു.
മേഖലയിൽ തന്നെ ശഫാഫ് സിലിണ്ടർ പോലെയുള്ള ഗ്യാസ് സിലിണ്ടർ അവതരിപ്പിച്ച ഏക രാജ്യവും ഖത്തറാണ്. ഗ്യാസില്ലാത്ത അവസ്ഥയിൽ കേവലം അഞ്ച് കിലോ മാത്രമാണ് ശഫാഫ് സിലിണ്ടർ ഭാരം.
കുട്ടികൾക്കും സ്ത്രീകൾക്കും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നു. ഏറ്റവും മികച്ച സുരക്ഷ സംവിധാനമുപയോഗിച്ചാണ് സിലിണ്ടർ നിർമ്മിച്ചിരിക്കുന്നതെന്നും ഫൈബർഗ്ലാസുകളും പ്ലാസ്റ്റിക് കോംപോസൈറ്റ് വസ്തുക്കളുമാണ് ഇതിെൻറ നിർമാണത്തിനുപയോഗിച്ചിരിക്കുന്നതെന്നും വുഖൂദ് പറയുന്നു.