എച്ച്.എം.സി വിമൻസ് വെൽനസ് റിസർച്ച് സെൻററിൽ ആദ്യ കുഞ്ഞ്, പേര് ബേബി തമീം
text_fieldsദോഹ: ഹമദ് മെഡിക്കൽ കോർപറേഷൻ ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിൽ നിർമ്മാണം പൂർത്തിയാക്കിയ വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെൻററി(ഡബ്ല്യൂ.ഡബ്ല്യൂ.ആർ.സി)ലെ ആദ്യ കുഞ്ഞ് പിറന്നു.
ഡിസംബർ മൂന്നിനായിരുന്നു ഡബ്ല്യൂ.ഡബ്ല്യൂ.ആർ.സിയിൽ മിസിസ് ആൻറ് മിസ്റ്റർ അൽ ഹബാബി ദമ്പതികൾക്ക് കുഞ്ഞ് തമീം പിറന്നത്. സെൻററിലെ അത്യാധുനിക ഓപറേഷൻ തിയറ്ററിലാണ് 3.2 കിലോഗ്രാം ഭാരത്തോടെ കുഞ്ഞ് പിറന്നത്. വിളിപ്പേര് ബേബി തമീം എന്നാണ്. കുഞ്ഞും ഉമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി കുഞ്ഞിനെയും മാതാപിതാക്കളെയും സന്ദർശിക്കുകയും ആശംസകൾ നേരുകയും പ്രത്യേക സമ്മാനം നൽകുകയും ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ വനിതാ ആശുപത്രിയായ വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെൻററിലെ ആദ്യ ജനനത്തിൽ അഭിമാനിക്കുന്നതായും കേന്ദ്രത്തെ സംബന്ധിച്ച് കുഞ്ഞു തമീമിെൻറ ജനനം ഒരു പ്രധാന നാഴികക്കല്ലാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, എച്ച്.എം.സിക്ക് കീഴിലുള്ള വനിതാ ആശുപത്രി വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെൻറർ പൂർണമായും തുറക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇതുവരെയായി 2000ലധികം സ്ത്രീകളാണ് വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെൻററിലെ വ്യത്യസ്ത ഔട്ട്പേഷ്യൻറ് ക്ലിനിക്കുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദോഹയിലെ വിമൻസ് ആശുപത്രി പൂർണമായും ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെൻററിന് തുടക്കമിട്ടിരിക്കുന്നത്. 72000 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സെൻററിൽ വിമൻസ് ആശുപത്രിയിലേതുപോലെ ഗർഭ, പ്രസവ, നവജാത ശിശുപരിചരണ വിഭാഗങ്ങൾക്ക് തന്നെയാണ് പ്രധാന്യം നൽകുന്നത്. ജി.സി.സിയിലെ തന്നെ ഏറ്റവും വലിയ വനിതാ ശിശു ആശുപത്രികളിലൊന്നാവുകയാണ് വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെൻററിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
