ലോക ഫോറങ്ങളിൽ വനിത കരുത്ത്
text_fieldsയു.എന്നിലെ ഖത്തറിെൻറ ആദ്യ അംബാസഡറും സ്ഥിരം പ്രതിനിധിയുമായ ശൈഖ ഉൽയ അഹമ്മദ് ബിന്‍ സെയ്ഫ്
ആൽഥാനി
ഇന്ന് മാർച്ച് എട്ട്. ലോക വനിത ദിനം
വിവിധ രാജ്യാന്തര ഫോറങ്ങളിലും ഖത്തരി വനിതകള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. 2003ല്‍ യു.എന്നിെൻറ അംഗപരിമിതര്‍ക്കായുള്ള സ്പെഷല്‍ റാപ്പോര്ട്ടറായി ശൈഖ ഹെസ്സ ബിന്ത് ഖലീഫ ബിന്‍ അഹമ്മദ് ആൽഥാനിയെ നിയമിച്ചിരുന്നു. ലോകത്തുതന്നെ ഈ പദവി വഹിക്കുന്ന ആദ്യത്തെ വനിതയെന്ന ഖ്യാതിയാണ് ശൈഖ ഹെസ്സ സ്വന്തമാക്കിയത്. യു.എന്നില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള കമ്മിറ്റി, വനിതകള്‍ക്കെതിരായ വിവേചനം തുടച്ചുനീക്കുന്നതിനുള്ള കമ്മിറ്റി, അംഗപരിമിതര്‍ക്കായുള്ള കമ്മിറ്റി എന്നിവയില്‍ ഖത്തരി വനിതകള്‍ അംഗങ്ങളാണ്. യു.എന്നിെൻറ ജനീവയിലെ ഖത്തറിെൻറ ആദ്യ അംബാസഡറാണ് ശൈഖ ഉൽയ അഹ്മദ് ബിന്‍ സെയ്ഫ് ആൽഥാനി. നിലവില്‍ ഖത്തറിെൻറ യു.എന്നിലെ സ്ഥിരം പ്രതിനിധിയാണ് ഇവർ. ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിെൻറ ഔദ്യോഗിക വക്താവ് ലുലുവ റാഷിദ് അല്‍ഖാതിറാണ്. ഈ തസ്തികയിലെത്തുന്ന ആദ്യ ഖത്തരി വനിതയാണിവർ. നിലവിൽ വിദേശകാര്യസഹമന്ത്രിയുമാണവർ. വിദേശകാര്യമന്ത്രാലയത്തിെൻറ കണക്കുകള്‍ പ്രകാരം നയതന്ത്രപദവികളിലുള്ള വനിതകളുടെ എണ്ണം 22 ആണ്. പത്തുവര്‍ഷം മുമ്പ് ഇത് മൂന്നുമാത്രമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

