വിമൻ ഇന്ത്യ ഖത്തർ ‘സേവന സെൽ’ പ്രവർത്തനം ആരംഭിച്ചു
text_fieldsവിമൻ ഇന്ത്യ സേവന സെൽ പ്രസിഡന്റ് പ്രഖ്യാപനം നസീമ ടീച്ചർ നിർവഹിക്കുന്നു
ദോഹ: വിമൻ ഇന്ത്യ ഖത്തറിന്റെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി എത്തിക്കുന്നതിനായി രൂപവത്കരിച്ച ‘സേവന സെൽ’ പ്രവർത്തനം ആരംഭിച്ചു. സേവന സെല്ലിന്റെ പ്രഖ്യാപനവും അനുബന്ധ പരിപാടികളും വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് നസീമ ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതത്തിൽ സേവന പ്രവർത്തനങ്ങളുടെ പ്രാധാന്യവും വനിതകൾക്ക് സമൂഹത്തിൽ നിർവഹിക്കാനാകുന്ന സേവന ദൗത്യങ്ങളും അവർ വിശദീകരിച്ചു. സി.ഐ.സി കേന്ദ്ര സമിതിയംഗം മുഷ്താഖ് കൊച്ചി മുഖ്യപ്രഭാഷണം നടത്തി.
സേവന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങളും കാഴ്ചപ്പാടുകളും നാജിയ, സക്കീന അബ്ദുല്ല എന്നിവർ പങ്കുവെച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക വിരുന്നിൽ ഗാനാലാപനവും അരങ്ങേറി. തുടർന്ന് പങ്കെടുത്തവർ സേവന പ്രതിജ്ഞ ഏറ്റെടുത്തു. വിശുദ്ധ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പൊതുസമ്മേളനത്തിൽ വിമൻ ഇന്ത്യ പ്രതിനിധി പി.കെ. സൗദ സ്വാഗതം പറഞ്ഞു. കെ.സി. മെഹർബാൻ ടീച്ചർ സമാപന പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

