ദോഹ: വ്യത്യസ്ത സാമൂഹിക സാംസ്ക്കാരിക സംഘടനാ പ്രതിനിധികൾക്കായി വിമൻ ഇന്ത്യ ഖത്തർഒരു ക്കിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. പ്രസിഡൻറ് ഇ. നഫീസത്ത് ബീവി അധ്യക്ഷത വഹിച്ചു.വ്രതാനുഷ ്ഠാനം ദൈവാരാധന മാത്രമല്ല, സാഹോദര്യം, കാരുണ്യം, ഐക്യം, മാനവിക മൂല്യങ്ങൾ എന്നിവ കൂടിയാണ് ലക്ഷ്യം വെക്കുന്നതാണ് അതെന്നും അവർ പറഞ്ഞു.
സുമ വിജയകുമാർ (ക്ലിനിക്കൽ നഴ്സ്, സ്പെഷലിസ്റ്റ് എൻ.സി.സി.സി.ആർ), ജമീല (പ്രസിഡൻറ്, എം.ജി.എം.), ശാലി (ഹെഡ് നഴ്സ്, പീഡിയാട്രിക് യൂണിറ്റ് റുമൈല ഹോസ്പിറ്റൽ), മൈമൂന (ഹെഡ് ടീച്ചർ, എസ്.ഐ.എസ് ഖത്തർ), ആർ.ജെ. നീനു, ആർ.ജെ പാർവ്വതി (മലയാളം 98.6), ദിൽബ മിദ്ലാജ് (അഡ്മിൻ കോർഡിനേറ്റർ, ഫോക്കസ് ലേഡീസ് ), സുപ്രിയ ടീച്ചർ, ആബിദ (ചീഫ് കോർഡിനേറ്റർ, നടുമുറ്റം), രചന, കരോൾ (ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ), ഫരീഹ അബ്ദുൽ അസീസ് (പ്രസിഡൻറ്, ഗേൾസ് ഇന്ത്യ ഖത്തർ), മുനീറ (വൈസ് പ്രസിഡൻറ്, കെ.ഡബ്ല്യൂ.ഡി.സി), റൂമി കോലിയോട്ട് (സീനിയർ ഓഫീസർ, ബൂം കൺസ്ട്രക്ഷൻ കമ്പനി), അജിത ടീച്ചർ (ബ്രൈനോ ബ്രെയിൻ അബാക്കസ് ട്രൈനർ), ടെസി, ജാസ്മിൻ സലീം (കിൻറർ ഗാർട്ടൻ കോർഡിനേറ്റർ) എന്നിവർ റമദാൻ അനുഭവങ്ങൾ പങ്കുവെച്ചു. ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ മ്യൂസിക് അധ്യാപികയായ രചന ഗാനമാലപിച്ചു.
എക്സിക്യൂട്ടീവ് അംഗം ത്വയ്യിബ അർഷദ് റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി സെറീന ബഷീർ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം നസീമ എം. സമാപന പ്രസംഗവും നടത്തി. ജുബി സാക്കിർ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. സുമയ്യ മുനീർ പരിപാടി നിയന്ത്രിച്ചു.