വിമൻ ഇന്ത്യ ഇഫ്താർ വിരുന്ന്
text_fieldsവിമൻ ഇന്ത്യ ഖത്തർ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിന്റെ ഭാഗമായി നടന്ന സൗഹൃദ ചർച്ചയിൽനിന്ന്
ദോഹ: ഖത്തറിലെ സാമൂഹിക സാംസ്കാരിക അധ്യാപന ആരോഗ്യ മേഖലകളിൽ ഉള്ള പ്രമുഖ വനിതകൾക്കായി വിമൻ ഇന്ത്യ സൗഹൃദ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. വിമൻ ഇന്ത്യ ഖത്തർ വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് ഇഫ്താർ സന്ദേശം നൽകി. ആത്മാവിനെ ശുദ്ധീകരിക്കാനും ജീവിതത്തിന്റെ മഹത്തായ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സമയമാണ് റമദാനെന്നും ആത്മീയ നേട്ടങ്ങൾക്കുപുറമെ ആരോഗ്യപരമായ പല ഗുണങ്ങളും ഈ മാസത്തിന്റെ സവിശേഷതയാണെന്നും ഇഫ്താർ സന്ദേശം നൽകിക്കൊണ്ട് പറഞ്ഞു.
ഇന്ത്യൻ കോഫി ഹൗസിൽ സംഘടിപ്പിച്ച വിരുന്നിൽ ഇന്ത്യൻ അപെക്സ് ബോഡിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുൽദീപ് കൗർ, ശാലിനി തിവാരി, ഗാർഗി, ലോക കേരള സംഭാംഗം ഷൈനി കബീർ, അധ്യാപികമാരായ സ്മിത ആദർശ്, ഗീത സൂര്യൻ, ഷേർലി ഡേവിഡ്, ത്വയ്യിബ ഇബ്രാഹിം, യുനീക് പ്രതിനിധി മിനി സിബി, ശ്രീകല ജിനൻ, ഷഹന ഇല്യാസ്, ആർ.ജെ. ഫെമിന, ശ്രീലേഖ ലിജു, ഗീത സൂര്യൻ, ഡോ. ആയിശ സിദ്ദീഖ ജാസ്മിൻ, ഫർസീന ലത്തീഫ്, ഫാത്തിമ തസ്നീം, ആശ സാം , നുബ്ല തഹ്സീൻ, ഗേൾസ് ഇന്ത്യ ഖത്തർ എക്സിക്യൂട്ടിവ് അംഗങ്ങൾ, സോണൽ ഭാരവാഹികൾ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു. ഹനാൻ അൻവർ പ്രാർഥന നിർവഹിച്ചു. വിമൻ ഇന്ത്യ ഖത്തർ പ്രസിഡന്റ് നഹിയ ബീവി അധ്യക്ഷത വഹിച്ചു. ബബീന ബഷീർ അവതാരകയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

