വിമൻ ഇന്ത്യ ‘എൻലൈറ്റ്മെന്റ് ഫോർ വിമൻ’
text_fieldsവിമൻ ഇന്ത്യ ഖത്തർ മദീന ഖലീഫ സോൺ സംഘടിപ്പിച്ച ‘എൻലൈറ്റ്മെന്റ് ഫോർ വിമൻ’ പരിപാടിയിൽ ഹബീബ് റഹ്മാൻ കിഴിശ്ശേരി സംസാരിക്കുന്നു
ദോഹ: ‘എൻലൈറ്റ്മെന്റ് ഫോർ വിമൻ’ എന്ന പേരിൽ വിവിധ വിഷയങ്ങളിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ച് വിമൻ ഇന്ത്യ ഖത്തർ മദീന ഖലീഫ സോൺ. കുടുംബവും സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത വിഷയങ്ങളിലായി സി.ഐ.സി വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ കിഴിശ്ശേരി, നബീൽ പുത്തൂർ, ഡോ. ഫെമിത അലി എന്നിവർ സംസാരിച്ചു.
ലിബറലിസം മുന്നോട്ടുവെക്കുന്ന എന്റെ ശരീരം, എന്റെ തീരുമാനം, എന്റെ അവകാശം എന്നത് ഇസ്ലാമിന്റെ കാഴ്ചപ്പാടല്ല എന്ന് ‘നവലിബറൽ കാലത്തെ ഇസ്ലാമിക പ്രതിനിധാനം’ എന്ന വിഷയത്തിൽ സംസാരിച്ച ഹബീബ് റഹ്മാൻ കിഴിശ്ശേരി പറഞ്ഞു.
സാങ്കേതികമായി അത്യധികം വേഗത പ്രാപിച്ച കാലത്ത് മൂല്യമുള്ള ഭാവി തലമുറയെ സൃഷ്ടിക്കാൻ മാതാക്കളും ധാർമിക വിദ്യാഭ്യാസം നേടണമെന്ന് ‘കുട്ടികളുടെ ഇസ്ലാമിക സംസ്കരണം’ എന്ന വിഷയത്തിൽ സംസാരിച്ച നബീൽ പുത്തൂർ പറഞ്ഞു. ‘സ്ത്രീകളും മാനസികാരോഗ്യവും’ എന്ന വിഷയത്തിൽ ട്രാൻസ്ഫോർമേഷനൽ കോച്ച് ഡോ. ഫെമിത അലി സംസാരിച്ചു. മൈസ നാസിറുദ്ദീന്റെ പ്രാർഥനയോടുകൂടി ആരംഭിച്ച പരിപാടിയിൽ സോൺ പ്രസിഡന്റ് സജ്ന ഫൈസൽ അധ്യക്ഷത വഹിച്ചു. റഫാത് ഗാനം ആലപിച്ചു. സെക്രട്ടറി സലീല മജീദ് നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

