കോവിഡിനെ മെരുക്കാൻ മുന്നിൽനിന്ന് വനിതകൾ
text_fieldsകമ്യൂണിക്കബിൾ ഡിസീസ് സെൻറർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമാനി, ആരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി, എച്ച്.എം.സി കോർപറേറ്റ് ഇൻഫക്ഷൻ പ്രിവൻഷൻ ആൻഡ് കൺേട്രാൾ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ജമീല അൽ അജ്മി, ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി ഔദ്യോഗിക വക്താവ് ലുൽവ റാഷിദ് അൽ ഖാതിർ, ഡോ. ഹനാദി അൽ ഹമദ്
ഖത്തറിൽ കോവിഡ് പ്രതിരോധരംഗത്ത് മുൻനിരപ്പോരാളികളും വനിതകളാണ്. രോഗപ്രതിരോധ മേഖലയിൽ ദേശീയതലത്തിൽതന്നെ വിവിധ തസ്തികകളിലിരുന്ന് സ്തുത്യർഹ പ്രവർത്തനങ്ങളാണ് ഇവർ കാഴ്ചവെക്കുന്നത്. കോവിഡ് വിരുദ്ധ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയാണ്.
2016 വരെ ഹമദ് മെഡിക്കൽ കോർപറേഷെൻറ ഡയറക്ടർ ജനറൽ പദവിയിലിരുന്ന ഡോ. ഹനാൻ അൽ കുവാരി, 2016 മുതലാണ് പൊതുജനാരോഗ്യ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുന്നത്. ഖത്തറിലെ കോവിഡ്-19നെതിരായ പോരാട്ടങ്ങളിൽ സ്ത്രീകളുടെ നിർണായക പങ്കിനെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര ലോകവും ഈയിടെ രംഗത്തെത്തിയിരുന്നു. കോവിഡ്-19 സംബന്ധിച്ച് ഈയിടെ നടന്ന അന്താരാഷ്ട്ര ഉന്നതതല യോഗത്തിൽ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഖത്തറിലെ വനിതകളുടെ പങ്ക് മന്ത്രി ഉയർത്തിക്കാട്ടിയിരുന്നു. ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി ഔദ്യോഗിക വക്താവ് ലുൽവ റാഷിദ് അൽ ഖാതിർ ആണ്. നേരേത്ത വിദേശകാര്യമന്ത്രാലയത്തിലെ വാർത്താവക്താവായിരുന്ന ലുൽവ അൽ ഖാതിർ, നിലവിൽ വിദേശകാര്യ സഹമന്ത്രിയുമാണ്. കോവിഡിെൻറ തുടക്കം മുതൽ തന്നെ രാജ്യത്തിെൻറ നിർണായക തീരുമാനങ്ങളൊക്കെ വാർത്താസേമ്മളനങ്ങളിലൂടെ അറിയിച്ചിരുന്നത് ലുൽവ ആണ്.
കമ്യൂണിക്കബിൾ ഡിസീസ് സെൻറർ മെഡിക്കൽ ഡയറക്ടറായ ഡോ. മുന അൽ മസ്ലമാനി കോവിഡ് പ്രവർത്തനങ്ങളിൽ ചുക്കാൻപിടിക്കുന്ന പ്രധാന വനിതയാണ്. ജീവിതപാതയിലെ എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിവിെൻറ പരമാവധി സമർപ്പിക്കാൻ ഖത്തരി വനിതകൾ മുന്നോട്ട് വരുന്നുണ്ടെന്നും വിവിധ മേഖലകളിലെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലും മറ്റു തൊഴിൽ മേഖലകളിലും ഖത്തരി വനിതകൾ എത്തിയത് ഖത്തരി സമൂഹത്തിൽ അവർക്ക് മികച്ച പദവി നേടാൻ തുണയായിട്ടുണ്ടെന്നും ഡോ. മുന അൽ മസ്ലമാനി പറയുന്നു.
ഹമദ് മെഡിക്കൽ കോർപറേഷനിലെ കോർപറേറ്റ് ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺേട്രാൾ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ജമീല അൽ അജ്മി, എച്ച്.എം.സി ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി മേധാവി ഡോ. ഈനാസ് അൽ കുവാരി, എച്ച്.എം.സി നഴ്സിങ് വിഭാഗം അസി. എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അസ്മ മൂസ എന്നിവരും രാജ്യത്തെ കോവിഡ്-19 പ്രതിരോധ മേഖലയിൽ അവഗണിക്കാനാകാത്ത ഖത്തരി വനിത വ്യക്തിത്വങ്ങളാണ്. റുമൈല ആശുപത്രി, ഹമദ് മെഡിക്കൽ കോർപറേഷനിലെ ഖത്തർ റീഹാബിലിറ്റേഷൻ എന്നിവയുടെ മെഡിക്കൽ ഡയറക്ടറായ ഡോ. ഹനാദി അൽ ഹമദും ഈ രംഗത്തെ നിർണായക സാന്നിധ്യമാണ്.
സന്നദ്ധ പ്രവർത്തന മേഖലയിൽ മുന്നിട്ടുനിൽക്കുന്ന ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയിലും ഖത്തരി പുരുഷന്മാരോടൊപ്പം ഖത്തരി സ്ത്രീകളും നിർണായ സാന്നിധ്യമാണ്. രാജ്യത്ത് കോവിഡ്-19 രോഗികളുടെ പരിചരണത്തിനും അവശ്യസേവനങ്ങൾക്കുമായി മഹാമാരിയുടെ ഒന്നാംദിനം മുതൽ രംഗത്തുള്ളത് 13,000േത്താളം നഴ്സുമാരാണ്. നഴ്സുമാരിൽ നല്ലൊരു ശതമാനവും വനിതകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

