Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവനിതദിന...

വനിതദിന മുദ്രാവാക്യത്തിലും സ്ത്രീയെ വിപണിവത്കരിക്കുന്നു -ഗായത്രി വർഷ

text_fields
bookmark_border
gayathri varsha
cancel
camera_alt

സം​സ്കൃ​തി ഖ​ത്ത​ർ വ​നി​ത ദി​നാ​ഘോ​ഷം ഗാ​യ​ത്രി വ​ർ​ഷ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: ലോ​ക​മെ​ങ്ങു​മു​ള്ള സ്ത്രീ ​സ​മൂ​ഹം ലിം​ഗ സ​മ​ത്വ​ത്തി​നാ​യി പോ​രാ​ടു​മ്പോ​ഴും അ​തു​റ​പ്പാ​ക്കാ​ൻ 146 വ​ർ​ഷ​ങ്ങ​ൾ ഇ​നി​യും കാ​ത്തി​രി​ക്ക​ണ​മെ​ന്നാ​ണ് അ​ന്ത​ർ ദേ​ശീ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​തെ​ന്ന് പ്ര​മു​ഖ അ​ഭി​നേ​ത്രി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ഗാ​യ​ത്രി വ​ർ​ഷ ദോ​ഹ​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഖ​ത്ത​ർ സം​സ്‌​കൃ​തി വ​നി​ത​വേ​ദി അ​ന്ത​ർ​ദേ​ശീ​യ വ​നി​ത​ദി​നാ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. ഓ​രോ അ​ന്ത​ർ​ദേ​ശീ​യ വ​നി​ത​ദി​ന​ങ്ങ​ളി​ലും ഉ​യ​ർ​ത്തു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ല​ട​ക്കം സ്ത്രീ ​സ​മൂ​ഹ​ത്തെ ഇ​ന്നും വി​പ​ണി​വ​ത്ക​രി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ‘സ്ത്രീ​ക​ൾ​ക്ക് ലിം​ഗ​നീ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ അ​വ​രെ ആ​ദ്യം വ്യ​ക്തി​ക​ളാ​യി പ​രി​ഗ​ണി​ക്ക​ണം.

സ്ത്രീ ​പു​രു​ഷ തു​ല്യ​ത​യും ലിം​ഗ​നീ​തി​യും സ​മ​ത്വ​വും നേ​ടി​യെ​ടു​ക്കാ​ൻ ഒ​രു പ​രി​ധി​വ​രെ കേ​ര​ള​ത്തി​ലെ സ്ത്രീ ​സ​മൂ​ഹ​ത്തി​നു ക​ഴി​ഞ്ഞു.

ആ​ഗോ​ള സൂ​ചി​ക​ക​ൾ പ്ര​കാ​രം ലോ​ക​ത്തു ത​ന്നെ സ്ത്രീ​ക​ൾ​ക്ക് ഒ​ട്ടും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത രാ​ജ്യ​മാ​യി ഇ​ന്ത്യ​യി​ൽ മാ​റി​യെ​ന്നും, കേ​ര​ളീ​യ സ​മൂ​ഹ​ങ്ങ​ളി​ൽ സ്ത്രീ ​വി​ഷ​യ​ങ്ങ​ളെ തു​റ​ന്ന് കാ​ട്ടു​ന്ന​തു​പോ​ലെ ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​യ​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും ഗാ​യ​ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദോ​ഹ​യി​ലെ സ്കി​ൽ​സ് ഡെ​വ​ല​പ്മെ​ന്റ് സെ​ന്റ​ർ മാ​സ്റ്റ​റോ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​നി​ത​വേ​ദി വൈ​സ് പ്ര​സി​ഡ​ന്റ് ജാ​ൻ​സി റാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്കൃ​തി വൈ​സ് പ്ര​സി​ഡ​ന്റ് ബി​ന്ദു പ്ര​ദീ​പ്, പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ. ജ​ലീ​ൽ, കേ​ര​ള പ്ര​വാ​സി ക്ഷേ​മ നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ഇ.​എം. സു​ധീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സം​സ്കൃ​തി ക​ലാ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കു​റി​യേ​ട​ത്ത് താ​ത്രി, നി​ല​മ്പൂ​ർ ആ​യി​ഷ​യും, ക​ല്ലു​മാ​ല സ​മ​രം പെ​ൺ​ചെ​റു​ത്തു നി​ൽ​പു​ക​ളെ ആ​ധാ​ര​മാ​ക്കി​യു​ള്ള ‘പെ​ണ്മ​യു​ടെ പ്ര​തി​രോ​ധ​ങ്ങ​ൾ’ സം​ഗീ​ത നൃ​ത്ത​ശി​ൽ​പം അ​ര​ങ്ങേ​റി. വ​നി​ത​വേ​ദി സെ​ക്ര​ട്ട​റി ജ​സി​ത ചി​ന്ദു​രാ​ജ് സ്വാ​ഗ​ത​വും , ജോ.​സെ​ക്ര​ട്ട​റി സൗ​മ്യ ര​ഞ്ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Women are also marketed in Women's Day slogans - Gayathri Varsha
Next Story