Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിൽ സ്​ത്രീകൾക്കുമുണ്ട്​ പങ്ക് –ലുൽവ അൽ ഖാതിർ

text_fields
bookmark_border
സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിൽ സ്​ത്രീകൾക്കുമുണ്ട്​ പങ്ക് –ലുൽവ അൽ ഖാതിർ
cancel
camera_alt

റീജനൽ വിമൻ മീഡിയേറ്റർ നെറ്റ്​വർക്കും ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ചർച്ചയിൽ ഖത്തർ വിദേശകാര്യ സഹമന്ത്രി ലൂൽവ റാഷിദ്​ അൽ ഖാതിർ സംസാരിക്കുന്നു

ദോഹ: സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിലും സാമൂഹിക ശാക്തീകരണത്തിലും സ്​ത്രീകൾക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവുമായ ലുൽവ റാഷിദ് അൽ ഖാതിർ.

അഫ്ഗാനിസ്​താനിലും സ്​ഥിതി വ്യത്യസ്​തമല്ലെന്നും കൂടുതൽ ശാക്തീകരിക്കപ്പെട്ട പെൺതലമുറയാണ് അഫ്ഗാനിസ്​താനിലുള്ളതെന്നും ലുൽവ അൽ ഖാതിർ പറഞ്ഞു.

അഫ്ഗാൻ സാഹചര്യത്തിൽ സുരക്ഷയും സമാധാനവും സ്​ഥാപിക്കുന്നതിൽ വനിത പങ്കാളിത്തം എന്ന പ്രമേയത്തിലൂന്നി റീജനൽ വിമൻ മീഡിയേറ്റർ നെറ്റ്​വർക്ക് ഗ്ലോബൽ അലയൻസും ഇറ്റാലിയൻ വിദേശകാര്യ, അന്താരാഷ്​ട്ര സഹകരണ മന്ത്രാലയവും സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

വിദ്യാഭ്യാസം, തൊഴിൽ, സഞ്ചാര സ്വാതന്ത്ര്യം, ആരോഗ്യ പരിരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സ്​ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ശാക്തീകരിക്കുന്നതിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്ന രണ്ട് അഫ്ഗാൻ വനിതകളുടെ കഥയും അൽ ഖാതിർ പങ്കുവെച്ചു. അഫ്ഗാനിസ്​താനിൽ ഇതുപോലെ വിവിധ മേഖലകളിൽ സമൂലമായ മാറ്റം കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിച്ച നിരവധി വനിതകൾ ഇനിയുമുണ്ടെന്നും വ്യക്തമാക്കിയ അവർ, അഫ്ഗാനിസ്​താനിൽ പ്രതീക്ഷയുണ്ടെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

ഇറ്റാലിയൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി മറീന സെറേനി പാനൽ ചർച്ച ഉദ്ഘാടനം ചെയ്തു. അഫ്ഗാൻ ജനതക്ക് കൂടുതൽ പിന്തുണ ആവശ്യമുണ്ടെന്നും കൂടുതൽ സഹിഷ്ണുതയുള്ള സമൂഹത്തെ വാർത്തെടുക്കാൻ അഫ്ഗാൻ വനിതകൾക്കാകുമെന്നും അവർ പറഞ്ഞു.

അഫ്ഗാനിസ്​താനിൽനിന്ന്​ ഇറ്റാലിയൻ പൗരന്മാരെ സുരക്ഷിതമായി തിരിച്ച് നാട്ടിലെത്തിക്കുന്നതിൽ ഖത്തർ വഹിച്ച പങ്ക് വലുതാണെന്നും ഖത്തറിനെ അഭിനന്ദിക്കുന്നുവെന്നും അവർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Women also have a role to play in ending conflict - Lulwa Al Khatir
Next Story