Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇനി തൊ​ഴി​ൽ ക​രാ​ർ...

ഇനി തൊ​ഴി​ൽ ക​രാ​ർ പ​രി​ശോ​ധ​ന മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ

text_fields
bookmark_border
ഇനി തൊ​ഴി​ൽ ക​രാ​ർ പ​രി​ശോ​ധ​ന മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ
cancel
Listen to this Article

ദോ​ഹ: തൊ​ഴി​ൽ ക​രാ​ർ അ​റ്റ​സ്​​റ്റേ​ഷ​ന് വേ​ണ്ടി​യു​ള്ള ഇ-​സ​ർ​വി​സ്​ വി​പു​ലീ​ക​രി​ച്ച​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. തൊ​ഴി​ൽ ക​രാ​റു​ക​ളു​ടെ അ​റ്റ​സ്​​റ്റേ​ഷ​ന് വേ​ണ്ടി അ​പേ​ക്ഷ ന​ൽ​കു​ന്ന​തോ​ടെ മി​നി​റ്റു​ക​ൾ​ക്ക​കം ക​രാ​റു​ക​ൾ ഇ​ല​ക്​​ട്രോ​ണി​ക് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സ്വ​യം പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും.

പ്ര​ഫ​ഷ​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്ന പ്ര​ത്യേ​ക തൊ​ഴി​ൽ ക​രാ​റു​ക​ൾ ഒ​ഴി​കെ എ​ല്ലാ തൊ​ഴി​ൽ ക​രാ​റു​ക​ളും പു​തി​യ സം​വി​ധാ​നം വ​ഴി പ​രി​ശോ​ധി​ക്ക​പ്പെ​ടും.

തൊ​ഴി​ൽ ക​രാ​റു​ക​ൾ സം​ബ​ന്ധി​ച്ച്​ മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വെ​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചി​ട്ടു​ണ്ടോ എ​ന്ന് ഇ-​സേ​വ​ന​ത്തി​ലൂ​ടെ പ​രി​ശോ​ധി​ക്കും.

തൊ​ഴി​ൽ നി​യ​മ​പ്ര​കാ​രം തൊ​ഴി​ലാ​ളി​ക​ളു​മാ​യു​ള്ള ക​രാ​റു​ക​ൾ ഡി​ജി​റ്റ​ലാ​യി അ​വ​സാ​നി​പ്പി​ക്കാ​നും ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ക​മ്പ​നി ഉ​ട​മ​ക​ൾ​ക്ക് സ്​​മാ​ർ​ട്ട് കാ​ർ​ഡും പാ​സ്​​വേ​ഡും ഉ​പ​യോ​ഗി​ച്ച് ഡി​ജി​റ്റ​ൽ സം​വി​ധാ​നം തു​റ​ക്കാ​ൻ സാ​ധി​ക്കും.

പി​ന്നീ​ട് ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ളും മ​റ്റു വി​വ​ര​ങ്ങ​ളും ചേ​ർ​ക്കു​ക​യും പ്രി​ൻ​റ് ചെ​യ്യു​ക​യും ഇ​രു​ക​ക്ഷി​ക​ളും ഒ​പ്പു​വെ​ച്ച​തി​ന് ശേ​ഷം ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ഇ​തേ സം​വി​ധാ​നം​ത​ന്നെ അ​പ് ലോ​ഡ് ചെ​യ്ത് മ​ന്ത്രാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്കു​ക​യാ​ണ് രീ​തി. പി​ന്നീ​ട് ബാ​ങ്ക് കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് പ​ണ​മ​ട​ക്ക​ണം. അ​റ​ബി ഭാ​ഷ​യി​ലും തൊ​ഴി​ലാ​ളി​യു​ടെ ഭാ​ഷ​യി​ലു​മാ​യി​രി​ക്കും ക​രാ​ർ പ്രി​ൻ​റ് ചെ​യ്യേ​ണ്ട​ത്.

തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ൽ​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തൊ​ഴി​ൽ ക​രാ​ർ ഓ​ഥ​ന്റി​ക്കേ​ഷ​ൻ സം​വി​ധാ​നം ഒ​ൺ​ലൈ​നാ​യി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohachecking the employment contract
News Summary - Within minutes of checking the employment contract
Next Story