വിഷ് 2018 ആരോഗ്യ ഉച്ചകോടി തുടങ്ങി
text_fieldsദോഹ: നാലാമത് വിഷ് ഉച്ചകോടി (വേൾഡ് ഇന്നവേഷൻ സമ്മിറ്റ് ഫോർ ഹെൽത്ത് 2018)ക്ക് ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിൽ പ്രൗഢമായ തുടക്കം.
ഉദ്ഘാടന ചടങ്ങിൽ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖ ലീഫ ആൽഥാനിയും ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ബിൻത് നാസറും പങ്കെടുത്തത് ചടങ്ങിനെ ധന്യമാക്കി.
ചടങ്ങിനോടനുബന്ധിച്ച് പ്രഥമ ക്യൂ–ചിപ് ശൈഖ മൗസ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. ഖത്തർ ഫൗണ്ടേഷൻ അംഗങ്ങളായ ഖത്തർ ജീനോം േപ്രാഗ്രാമിെൻറയും ഖത്തർ ബയോബാങ്കിെൻറയും സംയുക്ത പ്രവർത്തനങ്ങളുടെ നേട്ടമായാണ് ക്യൂ ചിപ്പ് വിലയിരുത്തപ്പെടുന്നത്.
നൈജീരിയൻ പ്രഥമ വനിത ആയിശ ബുഹാരി, ജോർദാനിൽ നിന്നുള്ള മുന അൽ ഹുസൈൻ, ഗിദാ തലാൽ, ഒമാനിൽ നിന്നുള്ള ഡോ. മുനാ ഫഹദ് അൽ സയിദ്, ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ അൽ കുവാരി, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വാഹിദ് അൽ ഹമ്മാദി തുടങ്ങിയ പ്രമുഖരും വിഷ് 2018 ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു.
കൂടാതെ ലോകാരോഗ്യ സംഘടനയുടെ റീജ്യണൽ ഡയറക്ടർമാരും ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജിയൻ ഡയറക്ടർ ഡോ. അഹ്മദ് അൽ മൻദരി, ആഫ്രിക്കൻ റീജിയൻ ഡയറക്ടർ ഡോ. മാഷിദിസോ മൊയേതി, ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യ മന്ത്രിമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വിഷ് 2018 ഉച്ചകോടിയുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം ഡോ. ഹനാൻ അൽ കുവാരി നിർവഹിച്ചു.
നൂറിലധികം രാജ്യങ്ങളിൽ നിന്നായി 2000ലധികം പ്രതിനിധികളാണ് ഇത്തവണ വിഷ് 2018 ഉച്ചകോടിക്കെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
