വിസ്ഡം പൊതുപരീക്ഷ ഫലം: ദോഹ അൽമനാർ മദ്റസക്ക് തിളക്കമാർന്ന വിജയം
text_fieldsഅഞ്ചാം തരം- ഇഹാൻ അബ്ദുൽ വഹാബ്, അബ്ദുല്ല കെ.ടി, മുഹമ്മദ് സഈം, എട്ടാം തരം- മുഹമ്മദ് ഇഹാൻ, ഇജാസ് അബ്ദുല്ല
ദോഹ: വിസ്ഡം എജുക്കേഷന്‍ ബോര്‍ഡിന് കീഴില്‍ ഗൾഫ് സെക്ടറിൽ പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ 2024-2025 അധ്യയന വര്‍ഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ റാങ്കിന്റെ തിളക്കവുമായി ദോഹ അൽമനാർ മദ്റസ. അഞ്ചാം തരത്തിലും എട്ടാം തരത്തിലും 100 ശതമാനമാണ് വിജയം.
എട്ടാം തരത്തില്‍ അൽമനാർ മദ്റസയിലെ മുഹമ്മദ് ഇഹാൻ 95.75 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്കും ഇജാസ് അബ്ദുല്ല ചെറുവത്തുപൊയിൽ 92.75 ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും കരസ്ഥമാക്കി.
വയനാട് എരുമാട് സ്വദേശി ആഷിഫ് ഹമീദ്ന്റെയും കോഴിക്കോട് വാണിമേൽ സ്വദേശി ഹഫ്സത്ത് ചീക്കിലോട്ടിന്റെയും മകനാണ് മുഹമ്മദ് ഇഹാൻ. കോഴിക്കോട് പൂനൂർ സ്വദേശി സി.പി. ശംസീറിന്റെയും പുളിക്കൽ സിയാംകണ്ടം സ്വദേശിനി അസ്നയുടെയും മകനാണ് ഇജാസ് അബ്ദുല്ല.
അഞ്ചാം തരത്തിൽ അൽമനാർ മദ്റസയിലെ ഇഹാൻ അബ്ദുൽ വഹാബ് 96.25 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയപ്പോൾ അബ്ദുല്ല കെ.ടി 95.75 ശതമാനം മാര്‍ക്കോടെ രണ്ടാം റാങ്കും മുഹമ്മദ് സഈം 92.5 ശതമാനം മാര്‍ക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി.
കണ്ണൂർ ഉളിയിൽ സ്വദേശി അബ്ദുൽ വഹാബിന്റെയും വളപ്പട്ടണം മന്ന സ്വദേശി ഫസീല അബ്ദുൽ ജലീലിന്റെയും മകനാണ് ഇഹാൻ അബ്ദുൽ വഹാബ്. മലപ്പുറം ജില്ലയിലെ കാളികാവിനടുത്ത ഉതിരംപൊയിൽ സ്വദേശി കെ.ടി. ഫൈസൽ സലഫിയുടെയും അരീക്കോട് സ്വദേശിനി ശരീഫയുടെയും മകനാണ് കെ.ടി. അബ്ദുല്ല ഫൈസൽ കോഴിക്കോട് വാണിമേൽ സ്വദേശി മുല്ലേരിക്കണ്ടിയിൽ മൻസൂർ അലിയുടെയും ജസീറയുടെയും മകനാണ് മുഹമ്മദ് സഈം.
മികച്ച വിജയം വരിച്ച വിദ്യാർഥികളെയും അതിനായി പരിശ്രമിച്ച രക്ഷിതാക്കളെയും മദ്റസ പ്രിൻസിപ്പൽ മുജീബ് റഹ്മാൻ മിശ്കാത്തി അഭിനന്ദിച്ചു.
പരീക്ഷാർഥികൾക്ക് https://madrasa.wisdomislam.org എന്ന വെബ് പോർട്ടലിലൂടെ ഫലമറിയാനും മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.
പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 24 വരെ മദ്റസാ പോർട്ടൽ വഴി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

