വിസ്ഡം എജുക്കേഷൻ ബോർഡ് മദ്റസ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
text_fieldsദോഹ: വിസ്ഡം എജുക്കേഷൻ ബോർഡിന് കീഴിൽ ഗൾഫ് സെക്ടറിൽ പ്രവർത്തിക്കുന്ന മദ്റസകളിലെ 2025-26 അധ്യയന വർഷത്തെ 5, 8 ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം ക്ലാസ്സിൽ 94.1 ശതമാനവും എട്ടാം തരത്തിൽ 100 ശതമാനവുമാണ് വിജയം. ഖത്തർ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഇസ് ലാഹി മദ്റസ വിദ്യർഥികളാണ് ഈ വർഷം പൊതുപരീക്ഷയിൽ പങ്കെടുത്തത്.
അൽ മനാർ മദ്റസയിൽ ക്ലാസ് അഞ്ചിൽ 17 കുട്ടികൾ പരീക്ഷക്ക് പങ്കെടുത്തതിൽ 3 പേർ എ പ്ലസും അഞ്ചു പേർ എ ഗ്രേഡും നേടി ഉന്നത വിജയം കരസ്ഥമാക്കി. എട്ടാം ക്ലാസ് പരീക്ഷ എഴുതിയ 11 പേരും വിജയിച്ചു. ഒരാൾ എ പ്ലസും രണ്ടു പേർ എ ഗ്രേഡും കരസ്ഥമാക്കി ഉന്നത വിജയം നേടി. അഞ്ചാം ക്ലാസ് പരീക്ഷയിൽ ഇമ്രാൻ സുഹൈബ് ഫുൾ എ പ്ലസിലൂടെ ഒന്നാം സ്ഥാനവും എ ഗ്രേഡിലൂടെ അംന അബ്ദുൽറഹ്മാൻ രണ്ടാം സ്ഥാനവും നബ്ഹാൻ ഉബൈദുല്ലാഹ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എട്ടാം ക്ലാസിൽ എ പ്ലസ് സ്വന്തമാക്കി മുഹമ്മദ് ഹാസിഖ് ലബ്ബ ഒന്നാം സ്ഥാനവും എ ഗ്രേഡിലൂടെ ഫൈസ ഹയാൽ രണ്ടാം സ്ഥാനവും മറിയം കണിയാറക്കൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് ഖത്തർ കേരള ഇസ് ലാഹി സെന്റർ ഭാരവാഹികൾ അഭിനന്ദനമറിയിച്ചു. പുനർ മൂല്യനിർണയത്തിന് ജൂലൈ 31ന് മുമ്പായി വിസ്‌ഡം മദ്റസ പോർട്ടൽ വഴി അപേക്ഷിക്കാം. ആഗസ്റ്റ് അഞ്ചിന് പുനർ മൂല്യനിർണയത്തിന്റെ ഫലം പ്രസിദ്ധീകരിക്കുന്നതാണ്. അൽമനാർ മദ്റസ 2026- 27 അധ്യായന വർഷത്തെ ഒന്നു മുതൽ 8 വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ബന്ധപ്പെടേണ്ട നമ്പർ :60004486, 33465656.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

