Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി...

ആ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ്

text_fields
bookmark_border
The winter wonderland of Lusail Al Maha Island
cancel
camera_alt

ലു​സൈ​ൽ അ​ൽ മ​ഹ ഐ​ല​ൻ​ഡി​ന്റെ വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ്

ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ള​യി​ൽ ഖ​ത്ത​റി​ലെ​ത്തി​യ വി​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​രാ​ധ​ക​ർ​ക്ക് മ​നോ​ഹ​ര​മാ​യ ആ​ഘോ​ഷ​കാ​ഴ്ച​ക​ൾ സ​മ്മാ​നി​ച്ച ലു​സൈ​ലി​ലെ വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ് വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. കൂ​ടു​ത​ൽ റൈ​ഡു​ക​ളും ത​ത്സ​മ​യ വി​നോ​ദ​ങ്ങ​ളു​മാ​യാ​ണ് പു​തി​യ സീ​സ​ണി​ൽ ഒ​രു​ങ്ങു​ന്ന​ത്. ന​വം​ബ​ർ ഒ​ന്നി​ന് അ​ൽ മ​ഹാ ഐ​ല​ൻ​ഡി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് പു​തി​യ സീ​സ​ണി​ലെ വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡി​ന് തി​ര​ശ്ശീ​ല ഉ​യ​രാ​നി​രി​ക്കെ, സ​ന്ദ​ർ​ശ​ക​ർ​ക്കാ​യു​ള്ള ടി​ക്ക​റ്റു​ക​ൾ ത​യാ​റാ​യി.

നി​ര​വ​ധി പു​തി​യ റൈ​ഡു​ക​ളാ​ണ് വ​ണ്ട​ർ​ലാ​ൻ​ഡ് സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ ത​ത്സ​മ​യ പ്ര​ദ​ർ​ശ​ന​ങ്ങ​ളു​ടെ​യും വി​നോ​ദ പ​രേ​ഡു​ക​ളു​ടെ​യും വി​പു​ല​മാ​യ ശ്രേ​ണി​യും ഇ​വി​ടെ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കാ​ൻ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. ഉ​രീ​ദു ഫൈ​വ് ജി ​റോ​ള​ർ​കോ​സ്റ്റ​ർ, ഭീ​മാ​കാ​ര​മാ​യ 53 മീ​റ്റ​ർ ഐ​ൻ ക്യു.​എ​ൻ.​ബി ഫെ​റി​സ് വീ​ൽ, ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് ഫെ​സ്റ്റി​വ് ഫോ​റ​സ്റ്റ് എ​ന്നി​വ​യു​ൾ​പ്പെ​ടെ 50ല​ധി​കം റൈ​ഡു​ക​ളു​ടെ​യും ആ​ക​ർ​ഷ​ണ​ങ്ങ​ളു​ടെ​യും ആ​വേ​ശ​ക​ര​മാ​യ ലൈ​ന​പ്പാ​ണ് ലു​സൈ​ൽ വി​ന്റ​ർ​വ​ണ്ട​ർ​ലാ​ൻ​ഡ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്.

സ​ന്ദ​ർ​ശ​ക​ർ​ക്ക് രു​ചി​വൈ​വി​ധ്യ​ങ്ങ​ളൊ​രു​ക്കി​ക്കൊ​ണ്ട് ഭ​ക്ഷ്യ,പാ​നീ​യ ഔ​ട്ട്‌​ലെ​റ്റു​ക​ളു​ടെ വി​ശാ​ല​മാ​യ ഇ​ട​വും പാ​ർ​ക്കി​ലെ മ​റ്റൊ​രു സ​വി​ശേ​ഷ​ത​യാ​ണ്. എ​ല്ലാ​വ​ർ​ക്കു​മാ​വ​ശ്യ​മാ​യ രു​ചി​ക​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​ക്കൊ​ണ്ട് ബൊ​ളി​വാ​ർ​ഡും വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ ഇ​ഷ്ട ല​ക്ഷ്യ​സ്ഥാ​ന​മാ​യി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.ഖ​ത്ത​റി​ലെ​യും മേ​ഖ​ല​യി​ലെ​യും അ​ത്ഭു​ത​ക​ര​മാ​യ വി​നോ​ദ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ലു​സൈ​ൽ വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡി​ന് ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ്, ഉ​രീ​ദു, ക്യു.​എ​ൻ.​ബി, ദോ​ഹ ബാ​ങ്ക്, മ​സ്‌​റ​ഫ് അ​ൽ റ​യ്യാ​ൻ തു​ട​ങ്ങി​യ​വ​രു​ടെ വ​ലി​യ പി​ന്തു​ണ​യാ​ണു​ള്ള​ത്.

കൂ​ടാ​തെ പെ​പ്‌​സി, ഹി​ൽ​ട്ട​ൻ, ത​ല​ബാ​ത്ത് തു​ട​ങ്ങി​യ പ്ര​മു​ഖ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ളു​ടെ സ്‌​പോ​ൺ​സ​ർ​ഷി​പ്പും ല​ഭി​ച്ചി​ട്ടു​ണ്ട്.അ​ൽ മ​ഹാ ഐ​ല​ൻ​ഡി​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് 10,000 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യി​ലെ അ​ത്യാ​ധു​നി​ക തീം ​പാ​ർ​ക്ക് ഇ​സ്തി​സ്മാ​ർ ഹോ​ൾ​ഡി​ങ്, ഖ​ത്ത​ർ ടൂ​റി​സം, ഖ​ത്ത​രി ഡി​യാ​ർ എ​ന്നി​വ​യു​ടെ സം​യു​ക്ത പ​ദ്ധ​തി​യാ​ണ്.2022 ഫി​ഫ ലോ​ക​ക​പ്പ് വേ​ള​യി​ൽ ഖ​ത്ത​റി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി ല​ക്ഷ​ത്തോ​ളം സ​ന്ദ​ർ​ശ​ക​രാ​ണ് വി​ന്റ​ർ​വ​ണ്ട​ർ​ലാ​ൻ​ഡി​ലെ​ത്തി​യ​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്ക​റ്റു​ക​ൾ​ക്കു​മാ​യി ലു​സൈ​ൽ വി​ന്റ​ർ​വ​ണ്ട​ർ​ലാ​ൻ​ഡി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ www.lusailwinterwonderland.com സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationsQatarWinter Wonderland
News Summary - Winter Wonderland with celebration
Next Story