വിന്റർ കളറാവും; ഡിസംബർ ഫെസ്റ്റുമായി അൽ അനീസ് ഇലക്ട്രോണിക്സ്
text_fieldsദോഹ: ഉപഭോക്താക്കൾക്ക് ആവേശകരമായ ഡീലുകളും സർപ്രൈസ് ഓഫറുകളുമായി അൽ അനീസ് ഇലക്ട്രോണിക്സിൽ ഡിസംബർ ഫെസ്റ്റിന് തുടക്കമാകുന്നു. നവംബർ 25ന് തുടങ്ങുന്ന ഫെസ്റ്റ് 2024 ജനുവരി 10 വരെ ഖത്തറിലെ 15ഓളം വരുന്ന അൽ അനീസ് റീടെയ്ൽ ഷോപ്പുകളിലും www.alaneesqatar.qa ഓൺലൈൻ സ്റ്റോറിലും ലഭ്യമാകും.
നിരവധി ബ്രാൻഡുകളുടെ സ്മാർട്ട് ഫോൺ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, ഗാഡ്ജറ്റുകൾ, ആക്സസറീസ്, വീട്ടുപകരണങ്ങൾ, കൂടാതെ സീസണൽ ക്യാമ്പിങ് ഉപകരണങ്ങൾ എന്നിവയാണ് വൻ ഓഫറുകളിൽ ഇക്കാലയളവിൽ ലഭിക്കുക. ചെറുതും വലുതുമായ ഏത് ഉൽപന്നങ്ങളും ഓൺലൈനിൽ ഓർഡർ ചെയ്യാവുന്നതും അതേ ദിവസംതന്നെ ഖത്തറിലുടനീളം ഡെലിവറിയും അൽ അനീസ് ഇലക്ട്രോണിക്സ് സാധ്യമാക്കുന്നു.
ജനുവരി 10 വരെ എല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ ‘ബ്ലാസ്റ്റ് ഓഫ് ദ ഡേ’ പ്രത്യേക സർപ്രൈസ് ഡീലുകൾ www.alaneesqatar.qa എന്ന ഓൺലൈൻ സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്. ഈ എക്സ്ക്ലൂസിവ് ഓഫറുകൾ വഴി വൻ വിലക്കുറവിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, വീട്ടുപകരണങ്ങൾ എന്നിവ സ്വന്തമാക്കാം.
കൂടാതെ 10, 20, 30 റിയാലുകൾക്ക് ക്ലിയറൻസ് സെയിൽ ഡീലുകളും അൽ അനീസിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഡിസംബർ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുത്തു നിരവധി സമ്മാനങ്ങളും സ്വന്തമാക്കാം. ഇലക്ട്രോണിക്സ് റീട്ടെയിൽ രംഗത്ത് ഏറ്റവും പുതിയതും മികച്ചതുമായ ഉൽപന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാക്കിക്കൊണ്ട് 30ലേറെ വർഷങ്ങളായി അൽ അനീസ് ഇലക്ട്രോണിക്സ് ഖത്തറിൽ പ്രവർത്തിച്ചുവരുന്നു. 15 റീടെയ്ൽ ഔട്ട്ലെറ്റുകളിലും, വെബ് സ്റ്റോറിലും കൂടാതെ മികച്ച ഷോപ്പിങ് അനുഭവം ഉറപ്പുനൽകുന്ന അൽ അനീസ് ഖത്തർ എന്ന പേരിലുള്ള ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിലും ഡിസംബർ ഫെസ്റ്റ് ഓഫറുകൾ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

