Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​​ഞ്ചാ​​മ​​ത്...

അ​​ഞ്ചാ​​മ​​ത് ശൈ​​ത്യ​​കാ​​ല  ഫെ​​സ്​​​റ്റി​​വ​​ലി​​ന് ക​​താ​​റ​​യി​​ൽ  തു​​ട​​ക്ക​​ം

text_fields
bookmark_border
അ​​ഞ്ചാ​​മ​​ത് ശൈ​​ത്യ​​കാ​​ല  ഫെ​​സ്​​​റ്റി​​വ​​ലി​​ന് ക​​താ​​റ​​യി​​ൽ  തു​​ട​​ക്ക​​ം
cancel

ദോ​​ഹ: സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് മി​​ക​​ച്ച അ​​നു​​ഭ​​വ​​ങ്ങ​​ൾ സ​​മ്മാ​​നി​​ച്ച്  അ​​ഞ്ചാ​​മ​​ത് ശൈ​​ത്യ​​കാ​​ല ഫെ​​സ്​​​റ്റി​​വ​​ലി​​ന് ക​​താ​​റ​​യി​​ൽ  തു​​ട​​ക്ക​​മാ​​യി. അ​​ഞ്ച് ദി​​വ​​സം നീ​​ളു​ന്ന ഫെ​​സ്​​​റ്റി​​വ​​ലിെ​​ൻ​​റ ആ​​ദ്യ ദി​​വ​​സം ത​​ന്നെ മ​​നം കു​​ളി​​ർ​​പ്പി​​ക്കു​​ന്ന കാ​​ഴ്ച​​ക​ളാ​​ണ് ക​​താ​​റ ക​​ൾ​​ച്ച​​റ​​ൽ വി​​ല്ലേ​​ജ് ഒ​​രു​​ക്കി​​യത്. പാ​​ര​​മ്പ​​ര്യ നൃ​​ത്ത​​ഘോ​​ഷ​​ങ്ങ​​ളും തെ​​രു​​വ് പ്ര​​ക​​ട​​ന​​ങ്ങ​​ളും കൂ​​ടാ​​തെ വി​​വി​​ധ മ​​ത്സ​​ര​​ങ്ങ​​ളും ശി​​ൽ​​പ​​ശാ​​ല​​ക​​ളും പാ​ര​​മ്പ​​ര്യ പ്ര​​ദ​​ർ​​ശ​​ന​​ങ്ങ​​ളും ഉ​​ണ്ട്. 

ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ ക​​താ​​റ വി​​ല്ലേ​​ജ് ഫൗ​​ണ്ടേ​​ഷ​​ൻ ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ഡോ. ​​ഖാ​ ലി​​ദ് ബി​​ൻ ഇ​​ബ്റാ​​ഹിം അ​​ൽ സു​​ലൈ​​തി, വെ​​നി​​സ്വ​​ലേ​​യു​​ടെ മി​​ഡി​​ലീ​​സ്​​​റ്റ്–​ഏ​​ഷ്യാ വി​​ദേ​​ശ​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി ഫെ​ ​ലി​​ക്സ്​ പ്ലാ​​സെ​​ൻ​​ഷ്യാ ഗോ​​ൺ​​സാ​​ലെ​​സ്​ തു​​ട​​ങ്ങി ഉ​​ന്ന​​ത വ്യ​​ക്തി​​ത്വ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ചു. ജ​​നു​​വ​​രി​​യി​​ലെ സ്​​​കൂ​​ൾ വാ​​ർ​​ഷി​​ക അ​​വ​​ധി ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ശൈ​​ത്യ​​കാ​​ല ഫെ​​സ്​​​റ്റ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. 

ഫെ​​സ്​​​റ്റി​​വ​​ലി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച വെ​​നി​​സ്വ​​ല​​ൻ പ്ര​​തി​​നി​​ധി​​യാ​​യ മ​​ന്ത്രി ഗോ​​ൺ​​സാ​​ല​​സ്​ ക​​താ​​റ​​യി​​ലെ മ​​ഹാ​​സീ​​ൽ  ഫെ​​സ്​​​റ്റ് പോ​​ലു​​ള്ള പ്ര​​ധാ​​ന പ​​രി​​പാ​​ടി​​ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ചു. ക​​ലാ–​​സാം​​സ്​​​കാ​​രി​​ക മൂ​​ല്യ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​ന്ന​​തി​​ൽ  ക​​താ​​റ വ​​ലി​​യ പ​​ങ്ക് വ​​ഹി​​ക്കു​​ന്നു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​​ര​​മ്പ​​ര്യ ഭ​​ക്ഷ്യ​​ശാ​​ല​​ക​​ള​​ട​​ക്കം നി​​ര​​വ​​ധി ഭ​​ക്ഷ്യ​​പ​​വ​​ലി​​യ​​നു​​ക​​ൾ, യു​​വ ഫാ​​ൽ​​ക്ക​​ൺ പ​​രി​​ശീ​​ല​​ക​​ർ​​ക്കു​​ള്ള അ​​ൽ ഗ​ന്നാ​​സ്​ സൊ​​സൈ​​റ്റി​​യു​​ടെ വി​​ദ്യാ​​ഭ്യാ​​സ ശി​​ൽ​​പ​​ശാ​​ല​​ക​​ൾ, അ​​ൽ ഖ​​ലാ​​യി​​ലിെ​​ൻ​​റ പ​​ഴ​​യ എ​​ഡി​​ഷ​​നു​​ക​​ളു​​ടെ ശേ​ഷി​​പ്പു​​ക​​ളു​​ടെ പ്ര​​ദ​​ർ​​ശ​​നം തു​​ട​​ങ്ങി​​യ​വ​യും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. കു​​ട്ടി​​ക​​ൾ​​ക്കാ​​യു​​ള്ള വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രാ​​ല​​യ​​ത്തിെ​​ൻ​​റ   വി​​ൻ​​റ​​ർ പ്ലാ​​ൻ​​റിം​​ഗ് ശി​​ൽ​​പ​​ശാ​​ല​​യും ഉ​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newswinter fest
News Summary - winter fest-qatar-gulf news
Next Story