തണുപ്പ്: വസ്ത്രങ്ങൾ വിതരണംചെയ്തു
text_fieldsമരുഭൂമിയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ തണുപ്പകറ്റുന്നതിനാവശ്യമായ വിന്റർ ജാക്കറ്റുകൾ വിതരണം ചെയ്യുന്നു
ദോഹ: വിദൂര മരുഭൂമിയിൽ ഫാമുകളിലും മറ്റും ജോലിചെയ്യുന്ന വിവിധ ദേശക്കാരായ കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ തണുപ്പകറ്റുന്നതിനാവശ്യമായ വിന്റർ ജാക്കറ്റുകൾ വിതരണം ചെയ്തു. കറാന, മുൻകർ, ജെറിയാൻ മരുപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന 250ൽപരം തൊഴിലാളികൾക്കാണ് അവരുടെ ജോലിസ്ഥലങ്ങൾ കേന്ദ്രീകരിച്ച് അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ ജാക്കറ്റുകൾ വിതരണം ചെയ്തത്. സി.ഐ.സി റയ്യാൻ സോൺ ഭാരവാഹികളായ സിദ്ദീഖ് വേങ്ങര, ഇ.കെ. ഫഹദ്, എം.എം. അബ്ദുൽ ജലീൽ, സർതാജ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

