ശൈത്യകാല ക്യാമ്പിങ് സീസൺ അവസാനിക്കുന്നു; രജിസ്റ്റർ ചെയ്തത് 2,872 ക്യാമ്പുകൾ
text_fieldsദോഹ: രാജ്യത്തെ 2025-26 ശൈത്യകാല ക്യാമ്പിങ് സീസൺ അവസാനിക്കുന്നു. ഒക്ടോബർ 15ന് ആരംഭിച്ച ക്യാമ്പിങ് സീസൺ ഏപ്രിൽ 15ന് അവസാനിക്കും. ഏകദേശം 2,872 ക്യാമ്പുകളാണ് ഈ സീസണിൽ രജിസ്റ്റർ ചെയ്തത്. സീലൈൻ, അൽ മസ്റൂഹ, വടക്കൻ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ക്യാമ്പിങ്ങിനായി ഏറ്റവും കൂടുതൽ ആളുകൾ സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. സീസൺ അവസാനിക്കുന്നതോടെ ക്യാമ്പ് ഉടമകൾക്ക് തങ്ങളുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക ഓൺലൈനായി തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ മന്ത്രാലയം ലഘൂകരിച്ചിട്ടുണ്ട്.
ഇത്തവണത്തെ ക്യാമ്പിങ് സീസൺ വൻ വിജയമായിരുന്നുവെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ വിന്റർ ക്യാമ്പിങ് കമ്മിറ്റി ചെയർമാൻ ഹമദ് സലീം അൽ നുഐമി ഖത്തർ ന്യൂസ് ഏജൻസിയോട് പറഞ്ഞു. പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ക്യാമ്പ് ഉടമകൾ പാലിച്ചതായും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് മികച്ച അവബോധം പുലർത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദമായ ക്യാമ്പിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി "സസ്റ്റൈനബിൾ എൻവയോൺമെന്റൽ ക്യാമ്പിങ് അവാർഡും മന്ത്രാലയം ഇത്തവണ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

