Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖുർആൻ പരീക്ഷ വിജയികളെ ആദരിച്ചു

text_fields
bookmark_border
quran exam winners
cancel
camera_alt

ഖുർആൻ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഡോ. നസീറ അബൂബക്കറിന് ഉപഹാരം നൽകുന്നു

ദോഹ: ഖുർആൻ സ്റ്റഡി സെന്റർ റയ്യാൻ സോണിനു കീഴിൽ നടന്നു വരുന്ന ഖുർആൻ പഠന ക്ലാസിന്റെ ഭാഗമായി നടന്ന പരീക്ഷയിലെ വിജയികളെ ആദരിച്ചു. ഡോ. നസീറ അബൂബക്കർ ഒന്നാം റാങ്കിന് അർഹയായി. സമ്മാനവിതരണം സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ കീഴിശ്ശേരി നിർവഹിച്ചു.

കോഴ്‌സ് ഡയറക്ടർ സുഹൈൽ ശാന്തപുരം, കോഓഡിനേറ്റർമാരായ എം. നാസർ , ഇസ്മായിൽ മുനാഫർ, എം.എം. അബ്ദുൽ ജലീൽ എന്നിവർ പ​ങ്കെടുത്തു. വാട്സാപ്പ് വഴി നടക്കുന്ന ക്ലാസിൽ വിവിധ നാടുകളിൽനിന്ന് ആയിരങ്ങളാണ് പങ്കെടുക്കുന്നത്. പരീക്ഷയിൽ ഖത്തറിന് പുറത്ത് മുഴുവൻ മാർക്ക് നേടി വിജയികളായ അബ്ദുൽ സലാം അല്ലൂർ (യു.എ.ഇ), സഫിയ എം. അലി (മലപ്പുറം), സീനത്ത് ബീവി (കൊല്ലം) എന്നിവരെയും വിവിധ വേദികളിൽ വെച്ച് ആദരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Winners of Qur'an exam were felicitated
Next Story