Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘വിങ്​സ്​ ഒാഫ്​...

‘വിങ്​സ്​ ഒാഫ്​ കംപാഷൻ’ പദ്ധതി:​ ഫിഫി ട്രേഡിങ് 10 വിമാനടിക്കറ്റുകൾ നൽകി 

text_fields
bookmark_border
wings-of-compassion
cancel

ദോഹ: ‘ഗൾഫ്​ മാധ്യമ’വും മീഡിയ വണ്ണും ചേർന്നൊരുക്കിയ ‘വിങ്​സ്​ ഒാഫ്​ കംപാഷൻ’ പദ്ധതിയിലേക്ക്​ ഫിഫി ട്രേഡിങ്​ 10  വിമാനടിക്കറ്റുകൾ നൽകും. ഖത്തറിലെ ഉപഭോക്​തൃ ഉൽപന്ന​ വിപണനരംഗത്തെ പ്രമുഖരാണ്​ ഫിഫി ട്രേഡിങ്. കോവിഡ്​  കാലത്ത്​ വിദേശത്ത്​ കുടുങ്ങിക്കിടക്കുന്നവർക്ക്​ നാടണയാൻ സൗകര്യങ്ങൾ ചെയ്​തുകൊടുക്കുക എന്നതാണ്​ ഇപ്പോൾ  ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നും ഇതിനായി സഹകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും ഫിഫി ട്രേഡിങ്  മാനേജിങ്​ ഡയറക്​ടർ സാജിദ്​ പാലാച്ചിയിൽ പറഞ്ഞു. ഖത്തറിലെ മൊത്ത വിപണനരംഗത്തെ പ്രശസ്​തരാണ്​ ഫിഫി. 

wings-of-compassion-13520.jpg

ഇന്ത്യ,  ചൈന, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന്​ നേരിട്ടാണ്​ കമ്പനി ഉൽപന്നങ്ങൾ എത്തിക്കുന്നത്​.  മറ്റുള്ളവർക്ക്​ നൽകാനാകാത്ത നിരക്കിൽ ഉത്​പന്നങ്ങൾ നൽകുന്നതോടൊപ്പം കൃത്യമായ ഡെലിവറിയും ആകർഷകമായ  ഫെസിലിറ്റീസും ഫിഫിയുടെ പ്രത്യേകതകളാണ്​. നാടണയാൻ ആശയേറെയുണ്ടായിട്ടും വിമാനടിക്കറ്റിന്​ പണമില്ലെന്ന കാരണത്താൽ കഷ്​ടപ്പെടുന്ന പ്രവാസികൾക്കായി  ഒരുക്കിയ പദ്ധതിയാണ്​ ‘വിങ്​സ്​ ഒാഫ്​ കംപാഷൻ’. 

ദിനംതോറും പദ്ധതിയുമായി സഹകരിക്കാൻ ഉദാരമനസ്​കർ എത്തുകയാണ്​. ഇന്ത്യൻ എംബസിയിൽ പേര്​ ചേർത്ത്​ യാത്രക്ക്​  തെരഞ്ഞെടുക്ക​പ്പെട്ട അർഹർക്കാണ്​ പദ്ധതിയിലൂടെ സൗജന്യവിമാനടിക്കറ്റ്​ നൽകുക.​ 
കോവിഡിൻെറ പശ്​ചാത്തലത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിലെ  യാത്രക്ക്​ തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന്​ പണമില്ലാതെ നിരവധി പേരാണ്​ കഷ്​ടപ്പെടുന്നത്​. 
നൻമ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്​ദ സേവകരും കൈകോർത്താണ്​ ‘വിങ്​സ്​ ഒാഫ്​  കംപാഷൻ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്​. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക്​ ഖത്തറിൽ 00974 5509  1170 നമ്പറിൽ വാട്​സ്​ആപ്പ്​ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsqutarmalayalam newsWings Of Compassion
News Summary - Wings of compassion-Gulf news
Next Story