വമ്പൻ ഷോപ്പിങ്ങുമായി റവാബിയിൽ ‘വിൻ വൺ മില്യൺ’
text_fieldsറവാബി ഹൈപ്പർമാർക്കറ്റിൽ ‘വിൻ വൺ മില്യൺ’ പ്രമോഷൻ കാമ്പയിന്റെ ലോഞ്ചിങ് ജനറൽ മാനേജർ കണ്ണു ബക്കർ നിർവഹിക്കുന്നു
ദോഹ: ഉപഭോക്താക്കൾക്ക് 10 ലക്ഷം റിയാലിന്റെ വമ്പൻ സമ്മാനങ്ങൾ ഉറപ്പാക്കി റവാബി ഹൈപ്പർമാർക്കറ്റിൽ ‘വിൻ വൺ മില്യൺ’ ഷോപ്പിങ് കാമ്പയിന് തുടക്കം. ഏഴുമാസംകൊണ്ട് 528 ജേതാക്കളെ നിർണയിക്കുന്ന വിശാലമായ ഷോപ്പിങ് ഉത്സവത്തിനാണ് തുടക്കംകുറിച്ചത്. 2025 ഡിസംബർ 31 വരെ ഖത്തറിലെ മുഴുവൻ റവാബി ഹൈപ്പർമാർക്കറ്റ് ഔട്ലറ്റുകളിലുമായി ‘വിൻ വൺ മില്യൺ’ കാമ്പയിൻ തുടരും.
50 റിയാലിന് മുകളിലുള്ള ഷോപ്പിങ്ങിലൂടെ ഉപഭോക്താവിന്റെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഡിജിറ്റൽ ഇ-റാഫിൾ കൂപ്പൺ വഴിയാണ് നറുക്കെടുപ്പിൽ പങ്കാളികളാകാൻ അവസരം ലഭിക്കുന്നത്. എല്ലാ മാസങ്ങളിലും നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തും. മെഗാ നറുക്കെടുപ്പ് ജനുവരി ഒന്നിന് നടക്കും. ഗ്രാൻഡ് പ്രൈസിലൂടെ മൂന്ന് ഭാഗ്യശാലികൾക്ക് ജി.ഡബ്ല്യു.എം ടാങ്ക് 500 എസ്.യു.വികളാണ് സമ്മാനം.
35 പേർക്ക് 3000 റിയാൽ വീതം ഷോപ്പിങ് വൗച്ചറുകൾ, 75 പേർക്ക് 2000 റിയാൽ വീതം ഷോപ്പിങ് വൗച്ചർ, 140 പേർക്ക് 1000 റിയാൽ വീതം ഷോപ്പിങ് വൗച്ചറുകൾ, 280 പേർക്ക് 500 റിയാൽ വീതം ഷോപ്പിങ് വൗച്ചറുകൾ എന്നിങ്ങനെ സമ്മാനപ്പെരുമഴയുമായാണ് ‘വിൻ വൺ മില്യൺ’ ആരംഭിക്കുന്നത്. പ്രതിമാസ നറുക്കെടുപ്പ് ജൂണിൽ ആരംഭിക്കും. ഓരോ മാസവും 75 ഭാഗ്യശാലികൾക്കാണ് റവാബിയുടെ അതിശയ സമ്മാനങ്ങൾ കാത്തിരിക്കുന്നത്. 2026 ജനുവരി ഒന്നിന് നടക്കുന്ന മെഗാ നറുക്കെടുപ്പോടെ ഏഴു മാസത്തെ ഷോപ്പിങ് മേള സമാപിക്കും.
ഉപഭോക്താക്കളാണ് റവാബിയുടെ കരുത്ത്. ‘വിൻ വൺ മില്യൺ’ കാമ്പയിനിലൂടെ അവർ ഞങ്ങളിൽ അർപ്പിച്ച വിശ്വസ്തതക്കും പിന്തുണക്കും നന്ദി പ്രകടിപ്പിക്കുകയാണെന്ന് റവാബി ഗ്രൂപ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അബ്ദുല്ല പറഞ്ഞു.
റാഫിൾ കാമ്പയിന് പുറമെ, ബലിപെരുന്നാളിനെ വരവേൽക്കാൽ മികച്ച ഓഫറുകളും അവതരിപ്പിക്കുന്നുണ്ട്. വസ്ത്രങ്ങൾ, പാദരക്ഷകൾ, ലേഡീസ് ബാഗ് ഉൾപ്പെടെ ഉൽപന്നങ്ങൾ ‘ബയ് ടു ഗെറ്റ് വൺ ഫ്രീ’ ഓഫറിൽ ലഭ്യമാകും. ചക്ക പ്രേമികൾക്കായി മധുരമൂറും ജാക് ഫ്രൂട്ട് ഫെസ്റ്റിവലും റവാബി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ, ഉഗാണ്ട, തായ്ലൻഡ് എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത 18 തരം ചക്കകൾ മേളയിൽ ലഭ്യമാണ്.
അയൂർ, സിന്ദുർ വരിക്ക, നാടൻ വരിക്ക, തേൻ വരിക്കൻ, ദിസബാർ ഹണി, മുട്ടൻ വരിക്ക, സൂപ്പർ ഹാർലി തുടങ്ങിയ വൈവിധ്യങ്ങളുമായാണ് ചക്കമേള കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

