വിൻ 25 എം.ജി കാർ പ്രമോഷൻ; ആദ്യ നറുക്കെടുപ്പ് വിജയികൾക്ക് കാറുകൾ കൈമാറി
text_fieldsസഫാരി ഷോപ് ആൻഡ് ഡ്രൈവ്, വിൻ 25 എം.ജി കാർ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് വിജയികൾക്ക് കാറിന്റെ താക്കോൽ കൈമാറുന്നു
ദോഹ: ദോഹയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയുടെ മെഗാ പ്രമോഷൻ ഷോപ് ആൻഡ് ഡ്രൈവ്, വിൻ 25 എം.ജി കാർ പ്രമോഷന്റെ ആദ്യ നറുക്കെടുപ്പ് സമ്മാന വിജയികൾക്കുള്ള കാറുകൾ കൈമാറി. അബുഹമൂറിലെ സഫാരി മാളിൽ വൈകീട്ട് നടന്ന ചടങ്ങിൽ സഫാരി മാനേജ്മെന്റ് പ്രതിനിധികൾ വിജയികൾക്ക് താക്കോൽ കൈമാറി.
ഒന്നാം സമ്മാനവിജയിയായ സെയ്ദ് അൽ ജദായക്ക് മോറിസ് ഗ്യാരേജിന്റെ ആർ.എക്സ് 8 കാറും രണ്ടാം സമ്മാന വിജയികളായ ഷഹബാസ് ഖാൻ, നൗഷാദ് ചാലിൽ എന്നിവർക്ക് എം.ജി 5 കാറുകളുമാണ് സമ്മാനിച്ചത്. മുഹമ്മദ് റിഷാഫിയാണ് രണ്ടാം സമ്മാനത്തിന് അർഹനായ മറ്റൊരു വിജയി. ഈ പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പ് 24ന് സൽവ റോഡിലെ സഫാരി ഔട്ട്ലെറ്റിൽ നടക്കും. സഫാരിയുടെ ഏത് ഔട്ട്ലെറ്റിൽനിന്നും 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുന്നത്.

