വില്ല്യമും ബർബ ഐദറും താരങ്ങൾ
text_fields10 കി.മീ ഓപൺ വിഭാഗത്തിൽ കിബ്ടോക് വില്ല്യം, രമേഷ് സചേന്ദ, യുനുസ് ഔമുമേൻ
എന്നിവർ മെഡൽ എറ്റുവങ്ങിയപ്പോൾ
ദോഹ: ഖത്തറിലെ കായിക പ്രേമികൾ ആവേശത്തോടെ ഏറ്റെടുത്ത ഗൾഫ് മാധ്യമം ഖത്തർ റണ്ണിൽ സൂപ്പർ താരങ്ങളായി കെനിയക്കാരൻ കിബ്ടോക് വില്ല്യമും സ്പെയിൻ താരം ബർബ ഐദറും. ഏറ്റവും ദൈർഘ്യമേറിയ ദൂര വിഭാഗമായ 10 കിലോമീറ്റർ ഓപൺ വിഭാഗത്തിൽ മാറ്റുരച്ച ഇരുവരും മികച്ച സമയം കുറിച്ച് ഏഴാമത് ഖത്തർ റണ്ണിലെ മികച്ച താരങ്ങളായി മാറി. അതേസമയം, ഓപൺ, മാസ്റ്റേഴ്സ് പുരുഷ വിഭാഗങ്ങിലെ മികച്ച ഓട്ടക്കാരായി കെനിയൻ താരങ്ങളെത്തിയതും ശ്രദ്ധേയമായി.
ഓപൺ പുരുഷ വിഭാഗത്തിൽ 38 മിനിറ്റ് 16 സെക്കൻഡിൽ ഫിനിഷ്ചെയ്താണ് കെനിയയിൽ നിന്നുള്ള കിബ്ടോക് വില്ല്യം ഏറ്റവും മികച്ച ഓട്ടക്കാരനായത്. ഖത്തറിലെ മാരത്തൺ വേദികളിൽ പതിവു സാന്നിധ്യമായ വില്ല്യം ലെഖ് വിയ ജീവനക്കാരനാണ്. ഓപൺ വനിത വിഭാഗത്തിൽ മത്സരിച്ച സ്പെയിൻ താരം ബർബ ഐദർ 48 മിനുറ്റും 45 സെക്കൻഡും സമയത്തിനുള്ളിലാണ് 10 കിലോമീറ്റർ ഫിനിഷ് ചെയ്തത്.
മാസ്റ്റേഴ്സ് വനിത വിഭാഗത്തിൽ മത്സരിച്ച ഹോങ് അന്നബെൽ (യു.കെ) 48 മിനുറ്റും 53 സെക്കൻഡെടുത്താണ് ഫിനിഷ് ചെയ്തത്. മാസ്റ്റേഴ്സ് പുരുഷ വിഭാഗത്തിൽ കെനിയയുടെ അൻഡ്രൂ കിബ്തൂ കിർവയും (42:19) ഒന്നാമതെത്തി. റണ്ണറപ്പായ ക്രിസ്റ്റഫർ ബറോസിനെ സെക്കൻഡുകളുടെ (42:53) വിത്യാസത്തിലാണ് അൻഡ്രൂ കിബ്തൂ മറികടന്ന് വിജയലക്ഷ്യത്തിലെത്തിയത്.
അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ വനിതകളിൽ ഓപൺ വിഭാഗത്തിൽ മത്സരിച്ച തുനീഷ്യയുടെ ക്ലാച്ചി ഡോണിയ (22:28 മിനിറ്റ്), പുരുഷന്മാരിൽ ഓപണിൽ മത്സരിച്ച ഖത്തറിന്റെ അലി അലാഗിയും (18:51) ഏറ്റവും മികച്ച വേഗക്കാരായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

