Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒമാനിൽ പരക്കെ മഴ;...

ഒമാനിൽ പരക്കെ മഴ; ഏറ്റവും കൂടുതൽ ജബൽ അഖ്ദറിൽ

text_fields
bookmark_border
ഒമാനിൽ പരക്കെ മഴ; ഏറ്റവും കൂടുതൽ ജബൽ അഖ്ദറിൽ
cancel

മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴ തുടരുന്നു. ഞായറാഴ്ച മുതൽ ബുധനാഴ്ച രാവിലെ ഏഴു വരെയുള്ള കണക്കുകൾ പ്രകാരം, ജബൽ അഖ്ദറിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്; 37 മില്ലീമീറ്റർ! സുൽത്താനേറ്റിലുടനീളമുള്ള വിവിധ വിലായത്തുകളിൽ ശക്തമായ മഴ ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയതായി കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ജബൽ അഖ്ദർ കഴിഞ്ഞാൽ സലാലയിലാണ് കൂടുതൽ മഴ ലഭിച്ചത്; 28 മി.മീ. മൂന്നു മില്ലീമീറ്റർ മഴ ലഭിച്ച വാദി ബനീ ഖാലിദിലാണ് കഴിഞ്ഞദിവസങ്ങളിൽ ഏറ്റവും കുറഞ്ഞ മഴ ലഭിച്ചത്.

അൽ ജാസിർ-21 മി.മീ, ഇബ്രി- 19 മി.മീ, ഖസബ്- 18 മി.മീ, അൽ റുസ്താഖ്- 17 മി.മീ, ലിവ, ഷിനാസ്-15 മി.മീ വീതം, സുവൈഖ്- 14 മി.മീ, സുഹാർ, ഇബ്ര- 13 മി.മീ വീതം, മുസന്ന- 11 മി.മീ, മസ്‌കത്ത്, ബർക്ക- 10 മി.മീ വീതം, മുദൈബി, സീബ്- ഒമ്പത് മി.മീ വീതം, അൽ ഹംറ, സൂർ- എട്ട് മി.മീ വീതം, ഇസ്‌കി, ആദം- ഏഴ് മി.മീ വീതം, ഹൈമ: ആറ് മി.മീ, ദുകം, നിസ്‌വ- അഞ്ചു മി.മീ വീതം. ജബൽ അഖ്ദർ പോലുള്ള മലയോര മേഖലകളിലും ദോഫാർ മേഖലയിലുമായാണ് ഇത്തവണ കനത്ത മഴ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വേനൽക്കാല മഴ ഒമാനിലെ ഭൂഗർഭ ജലസ്രോതസ്സുകൾ റീചാർജ് ചെയ്യുന്നതിനും പല പ്രദേശങ്ങളിലും അന്തരീക്ഷ താപനില കുറഞ്ഞ് തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നതിനും കാരണമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainjabalOman
News Summary - ഒമാനിൽ പരക്കെ മഴ; ഏറ്റവും കൂടുതൽ ജബൽ അഖ്ദറിൽ
Next Story