ഇൻജാസ് സ്പോർട്സ്: വൈറ്റ് ആർമി ഓവറോൾ ചാമ്പ്യന്മാർ
text_fieldsഖത്തർ കേരള ഇസ്ലാഹി സെന്റർ ഇൻജാസ് സ്പോർട്സ് ഫെസ്റ്റിൽ ഓവറോൾ ചാമ്പ്യന്മാരായ വൈറ്റ് ആർമി
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിങ്ങിനു കീഴിൽ സംഘടിപ്പിച്ച ഇൻജാസ് സ്പോർട്സ് ഫെസ്റ്റിൽ 145 പോയന്റ് നേടി വൈറ്റ് ആർമി ഓവറോൾ ചാമ്പ്യന്മാരായി. ഫുട്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, നീന്തൽ, പഞ്ചഗുസ്തി എന്നീ മത്സരങ്ങളിലായി സംഘടിക്കപ്പെട്ട ഇൻജാസ് സ്പോർട്സ് ഫെസ്റ്റിന് കഴിഞ്ഞ ദിവസം നടന്ന ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളോടെയാണ് സമാപനം കുറിക്കപ്പെട്ടത്.
വാശിയേറിയ മത്സരങ്ങൾ അരങ്ങേറിയ അവസാന ദിനത്തിൽ 110 പോയന്റോടെ യെല്ലോ സ്ട്രൈക്കേഴ്സ് റണ്ണറപ്പായും, 92 പോയന്റുമായി റെഡ് വാരിയേഴ്സ് സെക്കൻഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
ക്യു.കെ.ഐ.സി പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി, ഉമർ ഫൈസി, ട്രഷറർ മുഹമ്മദലി മൂടാടി, നിയാസ് കാവുങ്ങൽ, സിദ്ദീഖലി, അൻവർ ഷാ, ഇസ്മാഇൽ എന്നിവർ വിജയികൾക്കുള്ള മെഡലുകൾ വിതരണം ചെയ്തു.
അബ്ദുൽ ഹകീം പിലാത്തറ, സെലു അബൂബക്കർ, ഷഹാൻ വി.കെ, മുഹമ്മദ് ഫബിൽ, അർഷദ്, മുഹമ്മദ് റിഫാഷ്, ജംഷീർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.