‘വെസ്റ്റ്ബാങ്ക്: ഇസ്രായേൽ നീക്കം നിയമവിരുദ്ധം’
text_fieldsവെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആരംഭിച്ച അധീനപ്പെടുത്തൽ നീക്കത്തിനെതിരെ പ്രതിഷേധവുമായി അറബ് രാജ്യങ്ങളുടെ പ്രതിനിധികൾ യു.എൻ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽനിന്ന്
ദോഹ: വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആരംഭിച്ച പുതിയ അധീനപ്പെടുത്തൽ നീക്കത്തിനെതിരെ പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ. ഇസ്രായേലിന്റെ നിയമവിരുദ്ധ നടപടികളെ ഉയർത്തിക്കാട്ടുന്നതിനായി അറബ് രാജ്യങ്ങൾ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ യു.എന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിൻ സൈഫ് ആൽഥാനിയും പങ്കെടുത്തു.
വെസ്റ്റ്ബാങ്കിൽ സാന്നിധ്യം വിപുലീകരിക്കാനുള്ള ഇസ്രായേലിന്റെ നിയമവിരുദ്ധനീക്കത്തെ ശക്തമായി അപലപിച്ച അറബ് രാജ്യങ്ങൾ, അധിനിവേശ വെസ്റ്റ് ബാങ്കിൽ കൈയടക്കിയ ഭൂമിയെ ‘സ്റ്റേറ്റ് ലാൻഡ്സ്’ എന്ന് വിശേഷിപ്പിച്ചതും, ഭൂമി രജിസ്ട്രേഷനും കുടിയേറ്റത്തിനുമുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനുമുള്ള തീരുമാനത്തിനെതിരെയും ശക്തമായി പ്രതിഷേധിച്ചു.
നിയമവിരുദ്ധമായ കുടിയേറ്റങ്ങൾ ത്വരിതപ്പെടുത്താൻ ഇസ്രായേൽ ലക്ഷ്യമിടുന്നുവെന്നും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ നിയമവിരുദ്ധ പരമാധികാരം അവർ ഉറപ്പിക്കുകയാണെന്നും അറബ് രാജ്യങ്ങൾ കൂട്ടിച്ചേർത്തു.
ഇസ്രായേലിന്റെ നിയമലംഘനങ്ങൾ തടയുന്നതിനും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം. 1967ലെ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരവുമുള്ള ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും അറബ് രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

