Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ​ശ്ചി​മേ​ഷ്യ​ൻ...

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം; ലോ​ക​നേ​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി ഖ​ത്ത​ർ

text_fields
bookmark_border
qatar discussion
cancel

ദോ​ഹ: ര​ക്ത​രൂ​ക്ഷി​ത​മാ​യ പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​നി​ടെ സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ രാ​ഷ്ട്ര​നേ​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി. ഞാ​യ​റാ​ഴ്ച അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​ൻ, സൗ​ദി, ജോ​ർ​ഡ​ൻ, സ്പാ​നി​ഷ്, തു​ർ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​മാ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു.

ഫ​ല​സ്തീ​ൻ, ഇ​സ്രാ​യേ​ൽ മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യെ​ക്കു​റി​ച്ചും യു​ദ്ധ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും പ്ര​ധാ​ന​മ​ന്ത്രി​യും ആ​ന്റ​ണി ബ്ലി​ങ്ക​നും ത​മ്മി​ലെ ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ച​താ​യി ഖ​ത്ത​ർ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം സം​ബ​ന്ധി​ച്ച് ഖ​ത്ത​റി​ന്റെ ആ​ശ​ങ്ക അ​റി​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി ഇ​രു​വി​ഭാ​ഗ​വും പ​ര​മാ​വ​ധി സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും ആ​ന്റ​ണി ബ്ലി​ങ്ക​നു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ്രി​ൻ​സ് ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ സൗ​ദു​മാ​യും ഖ​ത്ത​ർ പ്ര​ധാ​ന​മ​​ന്ത്രി പ​ശ്ചി​മേ​ഷ്യ​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്തു. സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കാ​നും സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട ഇ​രു​വ​രും, സി​വി​ലി​യ​ന്മാ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. സ്പാ​നി​ഷ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​സ് മാ​നു​വ​ൽ അ​ൽ​ബാ​ര​സ്, തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹ​കാ​ൻ ഫി​ദാ​ൻ എ​ന്നി​വ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യെ ഖ​ത്ത​ർ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​പ​ല​പി​ച്ചി​രു​ന്നു. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ര്‍ഷ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി ഇ​സ്രാ​യേ​ലാ​ണെ​ന്നും മേ​ഖ​ല​യി​ലെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ്വ​ത​ന്ത്ര ഫ​ല​സ്തീ​ന്‍ നി​ല​വി​ല്‍ വ​ര​ണ​മെ​ന്നും രാ​ജ്യം ആ​വ​ശ്യ​​മു​ന്ന​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - West Asian conflict- Qatar exchanged ideas with world leaders
Next Story