Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെ​സ്റ്റ് ഏ​ഷ്യ​ൻ...

വെ​സ്റ്റ് ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ്: ബ​ർ​ഷി​മി​ന് സ്വ​ർ​ണം

text_fields
bookmark_border
വെ​സ്റ്റ് ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ്: ബ​ർ​ഷി​മി​ന് സ്വ​ർ​ണം
cancel
camera_alt

മു​അ​ത​സ് ബ​ർ​ഷിം, ട്രി​പ്പ്ൾ ജം​പി​ൽ സ്വ​ർ​ണം നേ​ടി​യ ഖ​ത്ത​റി​ന്റെ ബ​ഷാ​​യ​ർ ഉ​ബൈ​ദ്

സ്വ​ർ​ണ​മെ​ഡ​ലു​മാ​യി

ദോ​ഹ: ഖ​ത്ത​ർ വേ​ദി​യാ​വു​ന്ന വെ​സ്റ്റ് ഏ​ഷ്യ​ൻ അ​ത്‍ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ആ​തി​ഥേ​യ​രു​ടെ സൂ​പ്പ​ർ താ​രം മു​അ​ത​സ് ബ​ർ​ഷി​മി​ന് സ്വ​ർ​ണ​നേ​ട്ടം. നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷം, ഫീ​ൽ​ഡി​ലി​റ​ങ്ങി​യ ഒ​ളി​മ്പി​ക്സ്, ലോ​ക​ചാ​മ്പ്യ​ൻ താ​രം 2.20 മീ​റ്റ​ർ ചാ​ടി​യാ​ണ് സ്വ​ർ​ണ​മ​ണി​ഞ്ഞ​ത്. അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന വേ​ൾ​ഡ് അ​ത്‍ല​റ്റി​ക്സ് ഡ​യ​മ​ണ്ട് ലീ​ഗി​നു​ള്ള ത​യാ​റെ​ടു​പ്പാ​യ മ​ത്സ​ര​ത്തി​ൽ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന തു​ട​ക്ക​മാ​ണ് ബ​ർ​ഷി​മി​നി​ത്. എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​യാ​യി​രു​ന്നു ബ​ർ​ഷി​മി​ന്റെ കു​തി​പ്പ്. ഒ​മാ​നി​ന്റെ ഫാ​തി​ഖ് അ​ബ്ദു​ൽ ഗ​ഫൂ​ർ വെ​ള്ളി​യും (2.05 മീ.), ​ഇ​റാ​ഖി​ന്റെ ഹു​സൈ​ൻ ഫ​ലാ​ഹ് വെ​ങ്ക​ല​വും നേ​ടി.

വ​നി​താ ട്രി​പ്ൾ ജം​പി​ൽ 11.62 മീ​റ്റ​ർ ചാ​ടി​യ ഖ​ത്ത​റി​ന്റെ ബ​ഷാ​യ​ർ ഉ​ബൈ​ദി​നാ​യി​രു​ന്നു ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ആ​ദ്യ സ്വ​ർ​ണം. 100 മീ​റ്റ​റി​ൽ 10.13 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് ഖ​ത്ത​റി​ന്റെ ഫെ​മി ഒ​ഗു​നോ​ഡെ അ​തി​വേ​ഗ താ​ര​മാ​യി മാ​റി. സൗ​ദി അ​റേ​ബ്യ​യു​ടെ അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​ർ (10.23 സെ.) ​വെ​ള്ളി​യും ഖ​ത്ത​റി​ന്റെ ​ടോ​സി​ൻ ഒ​ഗു​നോ​ഡെ (10.31 സെ.) ​വെ​ങ്ക​ല​വും നേ​ടി. പു​രു​ഷ 3000 സ്റ്റീ​പ്പ്ൾ ചേ​സി​ൽ ഖ​ത്ത​റി​ന്റെ യാ​സി​ൻ സാ​ലിം ​സ്വ​ർ​ണം നേ​ടി.

ശ​നി​യാ​ഴ്ച വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന മേ​ള​യി​ൽ ഖ​ത്ത​ർ, സൗ​ദി, കു​വൈ​ത്ത്, ഒ​മാ​ൻ, ബ​ഹ്റൈ​ൻ, യു.​എ.​ഇ, ഇ​റാ​ഖ്, ല​ബ​നാ​ൻ, ജോ​ർ​ഡ​ൻ, ഫ​ല​സ്തീ​ൻ, യ​മ​ൻ, സി​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളാ​ണ് പ​​ങ്കെ​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BarshimGoldWest Asian Athletics
News Summary - West Asian Athletics: Gold for Barshim
Next Story