വെൽനെസ് പ്രോഗ്രാം സംഘടിപ്പിച്ചു
text_fieldsതൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ന്യൂ ഗുഡ്വിൽ കാർഗോയും റോക്കാ പവർ ജിമ്മും സംയുക്തമായി സംഘടിപ്പിച്ച വെൽനെസ് പ്രോഗ്രാമിൽനിന്ന്
ദോഹ: തൊഴിലാളി ദിനാഘോഷത്തിന്റെ ഭാഗമായി ന്യൂ ഗുഡ്വിൽ കാർഗോയും റോക്കാ പവർ ജിമ്മും സംയുക്തമായി ലേബർ ഡേ വെൽനെസ് പ്രോഗ്രാം സംഘടിപ്പിച്ചു. സ്ഥാപനത്തിലെ ജീവനക്കാരുടെ ആരോഗ്യവും മാനസികക്ഷമതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പരിപാടി തുടർന്നുള്ള മാസങ്ങളിൽ രണ്ട് വെള്ളിയാഴ്ചകളിലായി നടക്കും.
ചടങ്ങിൽ ജീവനക്കാർക്കായി വിവിധ ആക്ടിവിറ്റികളും ഫിറ്റ്നസ് സെഷനുകളും സംഘടിപ്പിച്ചു. തൊഴിലാളികളുടെ സമർപ്പണത്തെയും കഠിനാധ്വാനത്തെയും ആദരിച്ച് തൊഴിലാളി ദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു. ന്യൂ ഗുഡ്വിൽ കാർഗോ മാനേജിങ് ഡയറക്ടർ മുഹമ്മദ് നൗഷാദ് അബു, ജനറൽ മാനേജർ നിഖിൽ നസീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

