വയോജനങ്ങൾക്ക് റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വെൽനസ് ക്ലിനിക്
text_fieldsവയോജനങ്ങൾക്കായുള്ള പുതിയ വെൽനസ് ക്ലിനിക്കിൽ ജീവനക്കാർ
ദോഹ: രാജ്യത്തെ വയോജനങ്ങൾക്ക് മാത്രമായി ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഥമ വെൽനസ് ക്ലിനിക്കിന് തുടക്കം കുറിച്ചു. പ്രായമേറിയവർക്ക് സമഗ്ര മെഡിക്കൽ, പുനരധിവാസ, മനോരോഗ ചികിത്സകളടങ്ങിയ സേവനങ്ങളാണ് വെൽനസ് ക്ലിനിക്കിലൂടെ നൽകുന്നത്.
ദേശീയ ആരോഗ്യ പദ്ധതി 2018-2022ക്ക് കീഴിൽ മുതിർന്ന പൗരന്മാർക്ക് കൂടുതൽ പരിഗണന നൽകുന്നതിെൻറ ഭാഗമായാണ് പുതിയ ക്ലിനിക് ആരംഭിച്ചത്. +974 4439 5777 എന്ന ഹമദിെൻറ ഹെൽപ്ഡെസ്ക് നമ്പറിൽ വിളിച്ച് സേവനം ഉപയോഗപ്പെടുത്താം.
കമ്യൂണിറ്റി മെഡിസിൻ ആൻഡ് പ്രിവൻറിവ് മെഡിസിൻ സ്പെഷാലിറ്റി കൺസൾട്ടൻറ്, വയോജനങ്ങൾക്കുള്ള ഇേൻറണൽ മെഡിസിൻ കൺസൾട്ടൻറ്, മാനസികാരോഗ്യ വിദഗ്ധൻ, ഡയറ്റീഷ്യൻ, പ്രായമേറിയവരുടെ ആരോഗ്യ പരിപാലനത്തിൽ പരിചയസമ്പന്നരായ നഴ്സിങ് ടീം എന്നിവരടങ്ങിയ സംഘമാണ് എൽഡർലി വെൽനസ് ക്ലിനിക്കിലുള്ളത്. 60നും അതിന് മുകളിലുള്ളവർക്കുമായിരിക്കും ഇവിടെ ചികിത്സ. നിലവിൽ എല്ലാ ആഴ്ചകളിലും തിങ്കളാഴ്ച മാത്രമാണ് പരിശോധനയെങ്കിലും ക്ലിനിക്ക് കൂടുതൽ വിപുലീകരിക്കുന്നതോടെ സമീപഭാവിയിൽ തന്നെ കൂടുതൽ ദിവസങ്ങളിൽ പരിശോധനകൾ ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഹമദ് മെഡിക്കൽ കോർപറേഷന് കീഴിെല വിവിധ മെഡിക്കൽ കേന്ദ്രങ്ങളിൽ നിന്നുള്ള റഫറൻസ് അനുസരിച്ചാണ് ക്ലിനിക്കിെൻറ പ്രവർത്തനം. ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷനിൽ നിന്നുള്ള റഫറൽ കേസുകളും ഉടൻ തന്നെ ഇവിടെ സ്വീകരിക്കുന്നത് ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അപ്പോയിൻറ്മെൻറ്സ് ഡിപ്പാർട്ട്മെൻറ് വഴിയും രോഗികൾക്ക് നേരിട്ട് ബുക്ക് ചെയ്യാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

