Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെൽനസ് ചലഞ്ചേഴ്സ് പ്രമേഹ ബോധവത്കരണ പരിപാടി
text_fieldsbookmark_border
ദോഹ: ലോക പ്രമേഹദിനത്തിന്റെ ഭാഗമായി വെൽനെസ് ചലഞ്ചേഴ്സ് ഖത്തറും ഡോ. കുട്ടീസ് ക്ലിനിക്കും സംയുക്തമായ പ്രമേഹ ബോധവത്കരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ആസ്പയർ സോണിൽ രാവിലെ 6.30ന് കൂട്ടയോട്ടത്തോടെ ആരംഭിക്കുന്ന പരിപാടി ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം അബ്ദുൽ റഊഫ് ഫ്ലാഗ്ഓഫ് ചെയ്യും. ഡോ. ഗോപാൽ ശങ്കർ ബോധവത്കരണ പ്രഭാഷണം നടത്തും. അൾട്രാ മാരത്തൺ ഓട്ടക്കാരനും ഗിന്നസ് ജേതാവുമായ തുനീഷ്യൻ അത്ലറ്റ് നസ്റുദ്ദീൻ മൻസൂറിനെ ആദരിക്കും. എവറസ്റ്റ് കീഴടക്കിയ അബ്ദുൽ നാസർ മുഖ്യാതിഥിയാവും.
Next Story

