കളിക്കൊപ്പം ആരോഗ്യവും; നൂറുദിനം ഓടി ‘വെൽനസ്’
text_fieldsവെൽനസ് ചലഞ്ചേഴ്സ് ഖത്തർ സംഘടിപ്പിച്ച നൂറുദിന റണ്ണിങ് ചലഞ്ച് വിജയികൾ: ജോബി ജോർജ്, സമീർ ഹുസൈൻ, താരീഖ്, മുഹമ്മദ് നൗഫൽ
ദോഹ: ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വെൽനസ് ചലഞ്ചേഴ്സ് ഖത്തർ സംഘടിപ്പിച്ച നൂറുദിന റണ്ണിങ് ചലഞ്ച് പൂർത്തിയായി. 100 ദിവസം കൊണ്ട് ഏറ്റവും കൂടുതൽ കിലോമീറ്റർ ദൂരം ഓടിത്തീർത്തവരിൽനിന്ന് മൂന്നു പേരെയാണ് വിജയികളായി തിരഞ്ഞെടുത്തത്. 24 പേരാണ് നൂറുദിന ചലഞ്ചിൽ രജിസ്റ്റർ ചെയ്ത് ലോകകപ്പിന്റെ ഭാഗമായി നടന്ന ആരോഗ്യ ബോധവത്കരണ പരിശ്രമത്തിൽ പങ്കാളികളായത്.
നിശ്ചിത ദിവസംകൊണ്ട് ഏകദേശം 6000 കിലോമീറ്റർ പങ്കെടുത്ത എല്ലാവരുംകൂടി പൂർത്തീകരിച്ചു. മത്സരത്തിൽ 746.48 കിലോമീറ്റർ പൂർത്തിയാക്കി ജോബി ജോർജ് ഒന്നാം സ്ഥാനവും 674.18 കിലോമീറ്റർ പൂർത്തിയാക്കി സമീർ ഹുസൈൻ രണ്ടും 653.68 കിലോമീറ്റർ പൂർത്തിയാക്കി താരീഖ് മൂന്നും സ്ഥാനം നേടി.
കൺസിസ്റ്റൻറ് റണ്ണർ സ്ഥാനം മുഹമ്മദ് നൗഫലും സ്വന്തമാക്കി. വിജയികൾക്ക് അടുത്തിടെ നടക്കാനിരിക്കുന്ന പരിപാടിയിൽ അംഗീകാരങ്ങൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു. ജനുവരി ആദ്യവാരം നടക്കാനിരിക്കുന്ന 90 കിലോമീറ്റർ അൾട്രാ മാരത്തണിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് വെൽനസ് അംഗങ്ങൾ.
‘എല്ലാവർക്കും ആരോഗ്യം’ എന്ന ആശയവുമായി ഖത്തറിൽ ഉടനീളം പരിപാടികൾ സംഘടിപ്പിക്കുന്ന വെൽനസ് ഗ്രൂപ് ഇതിനകം തന്നെ ശ്രദ്ധേയമായ കായിക പരിപാടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

