വെൽകിൻസ് മെഡിക്കൽ സെന്റർ സൗജന്യ നേത്രചികിത്സ ക്യാമ്പ് നാളെ
text_fieldsദോഹ: ദോഹയിലെ പുതിയ മൾട്ടി-സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററായ വെൽകിൻസ് മെഡിക്കൽ സെന്റർ, അൽ മഹ്‌റ ഒപ്റ്റിക്‌സ് അൽ മുൻതാസയുമായി സഹകരിച്ച് ശനിയാഴ്ച പൊതുജനങ്ങൾക്കായി സൗജന്യ നേത്ര ക്യാമ്പ് സംഘടിപ്പിക്കുന്നു. ദോഹ റമദാ സിഗ്നലിൽ വെസ്റ്റിൻ ഹോട്ടലിന് എതിർവശത്തുള്ള വെൽക്കിൻസ് മെഡിക്കൽ സെന്ററിൽ വെച്ച് രാവിലെ 8:30 മുതൽ ഉച്ചക്ക് 12:30 വരെയും വൈകീട്ട് 4:00 മുതൽ രാത്രി 9:00വരെയുമാണ് പരിശോധന.
സൗജന്യ കാഴ്ച പരിശോധനകൾ, നേത്രരോഗത്തിൽ വിദഗ്ദ്ധരായ ഡോക്റുടെ കൺസൾട്ടേഷൻ, ലെൻസുകൾക്കും ഫ്രെയിമുകൾക്കും പ്രത്യേക കിഴിവുകൾ എന്നീ സൗകര്യങ്ങൾ നേത്ര ക്യാമ്പിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകും. അൻപത് വയസ്സിന് മുകളിൽ പ്രായമുള്ളവരും പ്രമേഹം പോലുള്ള അസുഖങ്ങൾ ബാധിച്ചവരും വർഷത്തിൽ ഒരിക്കലെങ്കിലും നേത്ര പരിശാധന നടത്തണമെന്ന് വെൽക്കിൻസ് മെഡിക്കൽ സെന്ററിലെ നേത്രവിഭാഗം സ്പെഷ്യലിസ്റ്, ഡോ.ആശ ആൻ ജേക്കബ് അഭിപ്രായപ്പെട്ടു.
ഖത്തറിലെ പൊതുജനങ്ങൾക്കായി അൽ മഹ്‌റ ഒപ്‌റ്റിക്‌സുമായി ചേർന്നുകൊണ്ട് സൗജന്യ നേത്ര ക്യാമ്പ് സംഘടിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് വെൽക്കിൻസ് മെഡിക്കൽ സെന്റർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സമീർ മൂപ്പൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 44442099.