വെല്‍ഫെയര്‍ പാര്‍ട്ടി പ്രസിഡന്റ് റസാഖ് പാലേരി ഖത്തറില്‍
text_fieldsറസാഖ് പാലേരിയെ ദോഹ ഹമദ് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
ദോഹ: ഹ്രസ്വ സന്ദര്‍ശനാർഥം ഖത്തറിലെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു.
കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ പ്രവർത്തകർ വരവേറ്റു. ജനറല്‍ സെക്രട്ടറി മജീദ് അലി, ട്രഷറര്‍ അബ്ദുല്‍ ഗഫൂര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ റഷീദ് കൊല്ലം, സാദിഖ് ചെന്നാടന്‍, ഷരീഫ് ചിറക്കൽ, കെ.ടി. മുബാറക്, അഹമ്മദ് ഷാഫി, അഡ്വ. ഇഖ്ബാല്‍, ഡോ. നൗഷാദ് പാലേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
വെള്ളിയാഴ്ച രാവിലെ നടക്കുന്ന കള്‍ച്ചറല്‍ ഫോറം നേതൃസംഗമത്തിലും ഉച്ചക്ക് ക്ഷണിക്കപ്പെട്ട സദസ്സിനായി സംഘടിപ്പിക്കുന്ന ഫ്രറ്റേണല്‍ മീറ്റിലും അദ്ദേഹം പങ്കെടുക്കും. ശനിയാഴ്ച ഉച്ചക്ക് ദോഹയിലെ മാധ്യമ പ്രവര്‍ത്തകരുമായി സംവദിക്കും. പ്രവാസത്തിന് തണലേകിയ ഒമ്പത് വര്‍ഷങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ കള്‍ച്ചറല്‍ ഫോറം അബൂ ഹമൂര്‍ ഐ.സി.സി അശോക ഹാളില്‍ സംഘടിപ്പിക്കുന്ന ഒമ്പതാം വാര്‍ഷികാഘോഷ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

