വെൽഫെയർ ബോക്സ് പദ്ധതിക്ക് തുടക്കം
text_fieldsവെൽഫെയർ ബോക്സ് പദ്ധതിയുടെ ഉദ്ഘാടനം പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് ലത കൃഷ്ണ നിർവഹിക്കുന്നു
ദോഹ: പ്രവാസി വെൽഫെയർ തൃശൂർ ജില്ലാ കമ്മ്യൂണിറ്റി സർവിസ് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച വെൽഫെയർ ബോക്സ് പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ലത കൃഷ്ണ നിർവഹിച്ചു. പ്രവാസി വെൽഫെയർ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി നിഷാദ് ഗുരുവായൂർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അലി ഹസൻ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി സർവിസ് ജില്ലാ അധ്യക്ഷൻ ജ്യോതി നാഥ് പദ്ധതി വിശദീകരിച്ചു.
ഖത്തറിലെ മലയാളി സമൂഹത്തിന് കൈത്താങ്ങായി പ്രവാസി വെൽഫെയർ നടപ്പാക്കുന്ന നിരവധി സേവനപദ്ധതികളിൽ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ വെൽഫെയർ ബോക്സ് സമർപ്പണം ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ലത്തീഫ് നിർവഹിച്ചു. മണലൂർ മണ്ഡലം പ്രസിഡന്റ് ഇബ്രാഹിംകുട്ടി കൊടുങ്ങല്ലൂർ, കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് റാഷിദ് എന്നിവർ മണ്ഡലങ്ങളിൽനിന്ന് സമാഹരിച്ച വിഭവങ്ങൾ കൈമാറി. ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള, സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം മജീദലി എന്നിവർ സംബന്ധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഉമർ കളത്തിങ്കൽ സമാപനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

