Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെൽഡൺ ഫലസ്തീൻ; ഖത്തർ...

വെൽഡൺ ഫലസ്തീൻ; ഖത്തർ ക്വാർട്ടറിലേക്ക്

text_fields
bookmark_border
വെൽഡൺ ഫലസ്തീൻ; ഖത്തർ ക്വാർട്ടറിലേക്ക്
cancel
camera_alt

ഫ​ല​സ്തീ​നെ​തി​രെ ഖ​ത്ത​റി​ന്റെ ആ​ദ്യ​ഗോ​ൾ നേ​ടി​യ ഹ​സ​ൻ അ​ൽ ഹൈ​ദോ​സി​ന്റെ ആ​ഹ്ലാ​ദം


ഇ​ന്ന​ത്തെ ക​ളി​ക​ൾ
2.30pm ഉ​സ്ബ​കി​സ്താ​ൻ x താ​യ്‍ല​ൻ​ഡ് (അ​ൽ ജ​നൂ​ബ് സ്റ്റേ​ഡി​യം)
7.00pm സൗ​ദി അ​റേ​ബ്യ x ദ​ക്ഷി​ണ കൊ​റി​യ (എ​ജു​ക്കേ​ഷ​ൻ സി​റ്റി സ്റ്റേ​ഡി​യം)

ദോ​ഹ: ആ​രാ​ധ​ക ഹൃ​ദ​യ​വും ക​ളി​ക്ക​ള​വും കീ​ഴ​ട​ക്കി​യ പ്ര​ക​ട​ന​വു​മാ​യി ഫ​ല​സ്തീ​ൻ ഏ​ഷ്യ​ൻ ക​പ്പി​ൽ​നി​ന്നും മ​ട​ങ്ങു​ന്നു. വ​ൻ​ക​ര ഫു​ട്ബാ​ൾ മേ​ള​യു​ടെ പ്രീ​ക്വാ​ർ​ട്ട​റി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​യ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രും നി​ല​വി​ലെ ജേ​താ​ക്ക​ളു​മാ​യ ഖ​ത്ത​റി​ന് മു​ന്നി​ൽ ഉ​ജ്ജ്വ​ല പോ​രാ​ട്ടം കാ​ഴ്ച​വെ​ച്ച് ഫ​ല​സ്തീ​ന് മ​ട​ക്കം. അ​ൽ ബെ​യ്ത് സ്റ്റേ​ഡി​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 2-1നാ​യി​രു​ന്നു ഫ​ല​സ്തീ​ന്റെ തോ​ൽ​വി. ഹ​സ​ൻ അ​ൽ ഹൈ​ദോ​സും അ​ക്രം അ​ഫി​ഫും നേ​ടി​യ ഗോ​ളി​ന്റെ മി​ക​വി​ൽ പ്രീ​ക്വാ​ർ​ട്ട​ർ ക​ട​ന്ന ഖ​ത്ത​ർ ക്വാ​ർ​ട്ട​റി​ന്റെ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്തു. ഉ​സ്ബ​കി​സ്താ​ൻ-​താ​യ്‍ല​ൻ​ഡ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യി​രി​ക്കും ക്വാ​ർ​ട്ട​റി​ൽ ഖ​ത്ത​റി​ന്റെ എ​തി​രാ​ളി​ക​ൾ.

ഒ​രു ഫു​ട്ബാ​ൾ മ​ത്സ​രം എ​ന്ന​തി​നേ​ക്കാ​ൾ, ഹൃ​ദ​യം കൈ​മാ​റി​യ ര​ണ്ടു രാ​ജ്യ​ങ്ങ​ളെ​ന്ന നി​ല​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു അ​ൽ ബെ​യ്ത് സ്റ്റേ​ഡി​യ​ത്തി​ലെ മ​ത്സ​രം. ഗാ​ല​റി​യി​ൽ ആ​വേ​ശം നി​റ​ഞ്ഞ ആ​രാ​ധ​ക​ർ ഇ​രു ടീ​മി​നെ​യും പി​ന്തു​ണ​ച്ചു. ക​ളി​യു​ടെ 37ാം മി​നി​റ്റി​ൽ ഉ​ദ​ഗ് ദ​ബ്ബാ​ഗി​ന്റെ ത​ക​ർ​പ്പ​ൻ ഗോ​ളി​ലൂ​ടെ ഫ​ല​സ്തീ​നാ​ണ് മു​ന്നി​ലെ​ത്തി​യ​ത്. ഖ​ത്ത​റി​ന്റെ പ്ര​തി​രോ​ധ​ത്തെ പൊ​ളി​ച്ച്, കു​തി​ച്ചു പാ​ഞ്ഞ ഉ​ദ​ഗി​ന്റെ ഷോ​ട്ട് ഗോ​ൾ കീ​പ്പ​ർ മി​ഷാ​ൽ ഈ​സ ബ​ർ​ഷി​മി​നെ​യും മ​റി​ക​ട​ന്ന് വ​ല​യി​ൽ പ​തി​ച്ചു. ഫ​ല​സ്തീ​ന്റെ ഗോ​ൾ നേ​ട്ടം മി​നി​റ്റു​ക​ൾ ആ​ഘോ​ഷ​ത്തോ​ടെ​യാ​യി​രു​ന്നു ഗാ​ല​റി​യും വ​ര​വേ​റ്റ​ത്. എ​ന്നാ​ൽ ആ​ദ്യ പ​കു​തി പി​രി​യും മു​മ്പേ അ​ന്നാ​ബി​ക​ൾ ക​ളി​യി​ൽ തി​രി​ച്ചെ​ത്തി. ഇ​ഞ്ചു​റി ടൈ​മി​ന്റെ അ​വ​സാ​ന മി​നി​റ്റി​ൽ ഹ​സ​ൻ അ​ൽ ഹൈ​ദോ​സാ​ണ് അ​ക്രം അ​ഫി​ഫി​ന്റെ ​അ​സി​സ്റ്റി​ൽ സ്കോ​ർ ചെ​യ്ത​ത്.

ര​ണ്ടാം പ​കു​തി​യി​ൽ കൂ​ടു​ത​ൽ ക​രു​ത്തും, ഏ​കോ​പ​ന​വും നി​ല​നി​ർ​ത്തി ക​ളി​ച്ച ഖ​ത്ത​ർ 49ാം മി​നി​റ്റി​ൽ അ​ക്രം അ​ഫി​ഫി​ന്റെ പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് വി​ജ​യം കു​റി​ച്ചു. അ​വ​സാ​ന മി​നി​റ്റു വ​രെ ഫ​ല​സ്തീ​ൻ പൊ​രു​തി​യെ​ങ്കി​ലും ആ​തി​ഥേ​യ വ​ല കു​ലു​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AFC Asian Cup 2024
News Summary - Weldon Palestine; to the Qatar quarter
Next Story