പ്രവാസി വെൽഫെയർ സാഹോദര്യയാത്രക്ക് സ്വീകരണം
text_fieldsപ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന ‘സാഹോദര്യ കാല’ത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യയാത്രക്ക് കല്യാശ്ശേരി, തളിപ്പറമ്പ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണം
ദോഹ: പ്രവാസി വെൽഫെയർ ‘സാഹോദര്യ കാല’ത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രക്ക് കല്യാശ്ശേരി, തളിപ്പറമ്പ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് റസാഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം സന നസീം മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രാദേശിക കൂട്ടായ്മകളും മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത സാഹോദര്യ സംഗമത്തിൽ കല്യാശ്ശേരിയിലെ മുട്ടിപ്പാട്ട് ടീമിനെ ആദരിച്ചു. ജില്ല പ്രസിഡന്റ് മൻസൂർ സമാപനം നിർവഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള, സംസ്ഥാന കമ്മിറ്റിയംഗം ലത കൃഷ്ണ തുടങ്ങിയവര്‍ സംബന്ധിച്ചു.
കണ്ണൂർ ജില്ല സംയുക്ത മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്കിയ സ്വീകരണ പരിപാടിയില്‍ കണ്ണൂർ മണ്ഡലം പ്രസിഡന്റ് ജമീൽ ഫലാഹി അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് സാദിഖ് അലി മുഖ്യപ്രഭാഷണം നിർവഹിച്ചു. പ്രവാസത്തിന്റെ പതിറ്റാണ്ടുകൾ എന്ന പേരിൽ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ച സാഹോദര്യ സംഗമത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. കണ്ണൂർ ജില്ലയിലെ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു.തലശ്ശേരി മണ്ഡലം പ്രസിഡന്റ് അഫ്സൽ ഹുസൈൻ സമാപനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി റബീഅ് സമാന്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അസീം എം.ടി, രാധാകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
കാസർകോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ നൽകിയ സ്വീകരണ പരിപാടിയില്‍ പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് നജ്ല നജീബ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് ഷബീർ ടി.എം.സി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, താസീന്‍ അമീന്, സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.അഭിനയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ലത്തീഫ് വടക്കേകാട്, പഴയകാല ഫുട്ബാൾ താരവും പ്രവാസ ലോകത്തെ കായിക സംഘാടകനുമായ നിസ്താര്‍ പട്ടേല്‍, ജില്ലയില്‍ നിന്ന് ഇക്കഴിഞ്ഞ 10, 12 ക്ലാസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാർഥികള്‍ എന്നിവരെ ആദരിച്ചു. ലഹരി ദൂഷ്യങ്ങൾ വരച്ചുകാണിക്കുന്ന ഏകാംഗം, റാഫി നീലേശ്വരത്തിന്റെ ഗാനവിരുന്ന് എന്നിവയും അരങ്ങേറി. ജില്ല ഭാരവാഹികളായ റമീസ്, സിയാദ് അലി, ഫഹദ്, ഷകീൽ, ജമീല, നടുമുറ്റം സെക്രട്ടറി ഫാത്തിമ തസ്നീം തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

