ഇന്ത്യൻ കാണികൾക്ക് സ്വാഗതം
text_fieldsഫാത്തിമ അൽ നുഐമി
ദോഹ: വിശ്വമേളയുടെ കളിക്കളത്തിൽ പന്തുതട്ടുക ഇന്ത്യയുടെ വിദൂര സ്വപ്നമാണ്. എന്നാൽ, ഖത്തറിൽ പന്തുരുളുേമ്പാൾ ഗാലറിയിലെ കളിയാരവങ്ങളിൽ ഇന്ത്യക്കാരുടെ വലിയൊരു സാന്നിധ്യം ലോകകപ്പ് ആതിഥേയർ പ്രതീക്ഷിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പ്രവാസ സമൂഹമായ ഇന്ത്യക്കാരുടെയും ഫുട്ബാൾ പ്രിയം ലോകകപ്പിന് മികച്ച കാണികളെ തന്നെ സമ്മാനിക്കുമെന്ന് ഖത്തർ ലോകകപ്പിെൻറ സംഘാടക സമിതിയായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എക്സിക്സിക്യുട്ടിവ് ഡയറക്ടർ ഫാത്തിമ അൽ നുഐമി പറയുന്നു.
'ഖത്തറും ഇന്ത്യയും തമ്മിലേത് നൂറ്റാണ്ടുകളുടെ സൗഹൃദമാണുള്ളത്. ഇന്ത്യയെ എന്നും പ്രധാനപ്പെട്ട പങ്കാളിയായാണ് ഖത്തർ പരിഗണിക്കുന്നത്. ലോകകപ്പിൽ വലിയൊരു നിര ഇന്ത്യൻ കാണികളെ തന്നെ ഖത്തർ പ്രതീക്ഷിക്കുന്നു. ഖത്തറിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ വളരെ ആകാംക്ഷപൂര്‍വമാണ് ലോകകപ്പിനെ നോക്കികാണുന്നത്. പ്രവാസി ഇന്ത്യക്കാർക്കു പുറമെ, ലോകകപ്പ് കാലത്തായി കൂടുതൽ പേരെയും പ്രതീക്ഷിക്കുന്നു' -ഫാത്തിമ അൽ നുഐമി പറഞ്ഞു. കോവിഡ് മഹാമാരിയൊന്നും രാജ്യത്തിെൻറ ഒരുക്കങ്ങളെ ബാധിച്ചിട്ടില്ലെന്നും, സ്റ്റേഡിയം നിർമാണം ഉൾപ്പെടെ ഒരുക്കങ്ങൾ 98 ശതമാനം പൂർത്തിയായതായും അവർ പറഞ്ഞു. 'സ്റ്റേഡിയവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും 98 ശതമാനവും പൂർത്തിയായി. കോവിഡിനുശേഷമുള്ള ഏറ്റവും വലിയ കായിക ഉത്സവമായി ലോകകപ്പ് മാറുമെന്നതിൽ സംശയമില്ല. സ്റ്റേഡിയത്തിൽ 100 ശതമാനം കാണികളുടെ സാന്നിധ്യം തന്നെ പ്രതീക്ഷിക്കുന്നു. തങ്ങളുടെ ടീമുകൾ ഇല്ലെങ്കിലും ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കൂടുതൽ ആരാധകരെ തന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് -ഫാത്തിമ അൽ നുഐമി പറഞ്ഞു. ലോക കപ്പ് ഫുട്ബാള്‍ യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിെൻറ വിദേശ പര്യടനങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചത് ഖത്തര്‍ ആണെന്നും സുപ്രീം കമ്മിറ്റി കമ്യൂണിക്കേഷൻസ് മേധാവി ഫാത്തിമ അല്‍ നുഐമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

