ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനും വരവേൽപ്പ്
text_fieldsഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ സംസാരിക്കുന്നു-ഇൻകാസ് ഇഫ്താർ-സ്പോർട്സ് ഫെസ്റ്റ് സമ്മാനദാനത്തിനെത്തിയ ഷാഫി പറമ്പിലിനൊപ്പം സെൽഫി പകർത്തുന്ന പ്രവർത്തകർ
ദോഹ: ഓൾഡ് ഐഡിയൽ സ്കൂളിലെ വിശാലമായ മൈതാനിയിൽ തടിച്ചുകൂടിയ ആയിരത്തോളം പ്രവർത്തകർക്ക് ആവേശമായി കേരള രാഷ്ട്രീയത്തിലെ യുവ നേതൃത്വങ്ങളെത്തി. ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലും സ്പോർട്സ് ഫെസ്റ്റ് സമ്മാനദാനത്തിലും പങ്കെടുക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എക്കും ജന. സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനും ആവേശോജ്ജ്വല സ്വീകരണമാണ് പ്രവർത്തകരും മലയാളികളും ഒരുക്കിയത്.
വ്യാഴാഴ്ച വൈകീട്ടോടെ തുടങ്ങിയ പരിപാടികൾക്ക് സാക്ഷിയാവാൻ സ്കൂൾ ഗ്രൗണ്ടിലെ വലിയ മൈതാനിയിൽ നേരത്തെതന്നെ പ്രവർത്തകർ ഇടം പിടിച്ചു. നിയമസഭയിലും പുറത്തും പ്രതിപക്ഷത്തിന്റെ ഉറച്ച ശബ്ദമാവുന്ന ഷാഫി പറമ്പിലിനും ടി.വി ചർച്ചകളിൽ കൃത്യമായ നിരീക്ഷണങ്ങളിലൂടെ താരമാവുന്ന രാഹുലിനും ആവേശത്തോടെയാണ് സ്വീകരണമൊരുക്കിയത്. നോമ്പുതുറയുടെ ഇടവേളയിൽ അണികളിലേക്കിറങ്ങിയെത്തിയ നേതാക്കളോടൊപ്പം പ്രവർത്തകർ സെൽഫിയെടുത്തു.
നോമ്പുതുറ കഴിഞ്ഞ് നടന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയവും നാട്ടിലെ സമകാലിക സാഹചര്യങ്ങളും പ്രവാസലോകത്തെ വിശേഷങ്ങളും പങ്കുവെച്ചു. പിറന്നമണ്ണിൽനിന്നും കാതങ്ങൾ അകലെ കുടുംബത്തിനും നാടിനും വേണ്ടി വിയർപ്പൊഴുക്കുന്ന പ്രവാസികൾക്ക് നന്ദിയർപ്പിച്ചാണ് ഇരു നേതാക്കളും സംസാരിച്ചത്.
സ്വന്തം ജില്ലയായ പാലക്കാട്ട് സമീപ ദിവസങ്ങളിലായി നടന്ന ഇരട്ട കൊലപാതകം പരാമർശിച്ചുകൊണ്ടായിരുന്നു ഷാഫി പറമ്പിൽ എം.എൽ.എയുടെ പ്രഭാഷണം. രണ്ട് സംഘടനകൾ തമ്മിലുള്ള വൈര്യത്തെ മതങ്ങൾ തമ്മിലെ ഏറ്റുമുട്ടലാക്കി മാറ്റുന്നത് കരുതിയിരിക്കണമെന്നും സംഘർഷങ്ങൾക്കൊടുവിൽ നേതാക്കൾ കൈകൊടുത്ത് പിരിഞ്ഞാൽപോലും അവർ ജനങ്ങളുടെ മനസ്സിലുണ്ടാക്കുന്ന വിഭാഗീയത എളുപ്പത്തിൽ മായ്ക്കാൻ കഴിയില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
വിദ്വേഷ പ്രചാരണങ്ങളും വർഗീയതയും പ്രചരിപ്പിക്കുന്ന എല്ലാ വിഭാഗങ്ങളെയും പൊതുവിടങ്ങളിൽനിന്നും മുഖ്യധാരയിൽനിന്നും പടിക്ക് പുറത്താക്കാൻ എല്ലാവരും കരുതിയിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാ വ്യക്തിതാൽപര്യങ്ങളും വിഭാഗീയതകളും മാറ്റിവെച്ച്, ഖത്തറിലെ പ്രവർത്തകർ ഒരു കുടക്കീഴിൽ പ്രവർത്തിക്കണമെന്ന് ഇൻകാസിലെ വിഭാഗീയതകളെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡ് കാലത്തെ ദുരിതാശ്വാസ സഹായങ്ങളിലും സന്നദ്ധ പ്രവർത്തനങ്ങളിലും പ്രവാസി സമൂഹത്തിന്റെ പങ്ക് വളരെ വലുതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രവാസലോകത്തെ ചേർത്തുപിടിക്കുന്ന സർക്കാറുകൾ കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിലേറേണ്ടത് അനിവാര്യമാണെന്നും സമകാ