ക്രിസ്മസിനെ വരവേറ്റ് ഗ്രാൻഡ്മാൾ ഹൈപർ മാർക്കറ്റ്
text_fieldsഗ്രാൻഡ്മാൾ ഹൈപർമാർക്കറ്റിൽ നടന്ന കേക്ക് മിക്സിങ്
ദോഹ: കേക്ക് മിക്സിങ് ആരംഭിച്ച് ക്രിസ്മസിനെ വരവേൽക്കാൻ ഗ്രാൻഡ്മാൾ ഹൈപർമാർക്കറ്റ്. ക്രിസ്മസ് മുന്നോടിയായി പാചകപ്പുരയിൽ കേക്കുകൾ പിറവിയെടുക്കുന്നതിനു മുമ്പ് നടക്കുന്ന സന്തോഷത്തിെൻറയും ഒരുമയുടെയും ആഘോഷമാണ് കേക്ക് മിക്സിങ്. ഏഷ്യൻ ടൗണിലെ ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റിലെ ഗ്രാൻഡ് ഫ്രഷ് ബേക്കറിയിൽ 750 കിലോ കേക്കുകൾക്കുള്ള മിക്സിങ് നടത്തി. ഉണക്ക മുന്തിരി, ഈത്തപ്പഴം, ചെറി, പപ്പായ, അണ്ടിപ്പരിപ്പ് , ഇഞ്ചി തൊലി, ഗരംമസാല , പഞ്ചസാര, ഓറഞ്ച് , ലെമൺ , എസ്സൻസ് തുടങ്ങിയവ ചേർത്താണ് കേക്ക് മിക്സിങ് ഉൾപ്പെടുത്തിയത്. ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ് ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ മുഹമ്മദ് ബഷീർ പരപ്പിൽ, പി.ആർ.ഒ സിദ്ദീഖ് , പർേച്ചസ് മാനേജർ സൂരജ്, മാൾ മാനേജർ നവാബ്, അഡ്മിൻ നിതിൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

