Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവെൽക്കം ചാമ്പ്യൻസ്

വെൽക്കം ചാമ്പ്യൻസ്

text_fields
bookmark_border
വെൽക്കം ചാമ്പ്യൻസ്
cancel
camera_alt

ഒളിമ്പിക്​സ്​ മെഡൽ ജേതാക്കളെ വരവേറ്റ്​ ദോഹയിലെ സബാഹ്​ അൽ അഹമ്മദ്​ കോറിഡോർ ഖത്തർ ദേശീയ പതാകയുടെ നിറത്തിൽ ദീപാലംകൃതമായപ്പോൾ

ദോഹ: ലോകകപ്പ് ഫുട്​ബാൾ​ പോരാട്ടത്തിന്​ ബൂട്ട്​കെട്ടാൻ ഒരുങ്ങുന്ന ഖത്തറിന്​ ഇതിനെക്കാൾ മികച്ച സമ്മാനം വേറെന്തുണ്ട്​. കോവിഡ്​ പിടിമുറുക്കിയ ആശങ്കകൾക്കിടയിൽ നടന്ന ടോക്യോ ഒളിമ്പിക്​സിൽ ഏറ്റവും മികച്ച പ്രകടനവുമായി ഖത്തർ മടങ്ങിയെത്തു​േമ്പാൾ തലയെടു​േപ്പാടെയാണ്​ രാജ്യം ചാമ്പ്യന്മാരെ വരവേറ്റത്​. 37 വർഷത്തെ ഒളിമ്പിക്​സ്​ ചരിത്രത്തിൽ ഖത്തറിൻെറ ഏറ്റവും മികച്ച പ്രകടനമായി ടോക്യോ. രണ്ട്​ സ്വർണവും ഒരു വെങ്കലവുമായി ടീം തിരിച്ചെത്തു​േമ്പാൾ റാങ്കിങ്ങിൽ 41 എന്ന മികച്ച സ്ഥാനത്താണ്​ ഖത്തർ.

ദോഹയിലെത്തിയ ഖത്തറിൻെറ ഒളിമ്പിക്​സ്​ മെഡൽ ജേതാക്കൾക്കും ഒളിമ്പിക്​ കമ്മിറ്റി തലവൻ ശൈഖ്​ ജൊവാൻ ബിൻ ഹമദ്​ ആൽഥാനിക്കും അമീറിൻെറ പ്രത്യേക പ്രതിനിധി ശൈഖ്​ ജാസിം ബിൻ ഹമദ്​ ആൽഥാനിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ

1984 ലോസ്​ ആഞ്​ജലസ്​ മുതൽ ഒളിമ്പിക്​സിൽ മാറ്റുരക്കുന്ന ഖത്തറിന്​ അഭിമാനം നൽകിയ വിശ്വകായിക മേള. 16പേരുമായി ജപ്പാനിലേക്ക്​ പറന്നവർക്ക്​ എന്നും അഭിമാനിക്കാൻ വകയുള്ളതാണ്​ കഴിഞ്ഞ രണ്ടാഴ്​ച കാലത്തെ ഓർമകൾ. മുഅതസ്​ ബർഷിമും ഫാരിസ്​ ഇബ്രാഹിമും സ്വർണ നേട്ടവുമായി കൊച്ചുരാജ്യത്തിൻെറ താരങ്ങളായി. ബീച്ച്​ വോളിയിൽ മെഡൽ പട്ടികയിലെത്തി ​ഷെരിഫ്​ യൂനുസും അഹമ്മദ്​ തിജാനും അറബ്​ ലോകത്തും താരങ്ങളായി.

ശനിയാഴ്​ച രാത്രിയോടെ ദോഹയിലെത്തിയ ഖത്തർ ഒളിമ്പിക്​ സംഘത്തെ (അൽ അദാം) സ്വീകരിക്കാൻ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ പ്രതിനിധിയായി ശൈഖ്​ ജാസിം ബിൻ ഹമദ്​ ആൽഥാനി തന്നെ ദോഹ രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഖത്തർ ഒളിമ്പിക്​ കമ്മിറ്റി പ്രസിഡൻറ്​​ കൂടിയായ ശൈഖ്​ ജൊവാൻ ബിൻ ഹമദ്​ ആൽഥാനിയുടെ നേതൃത്വത്തിലായിരുന്നു പ്രത്യേക ഖത്തർ എയർവേസ്​ വിമാനത്താവളത്തിൽ ചാമ്പ്യന്മാരുടെ രാജകീയ വരവ്​.

വിമാനത്താവളത്തിൽ ചുവപ്പ്​ പരവതാനി വിരിച്ചുകൊണ്ട്​ അമീറിൻെറ പ്ര​േത്യക സംഘം ഇവരെ വരവേറ്റു. വിമാനത്തിൽനിന്ന്​ ആദ്യമിറിങ്ങിയ ശൈഖ്​ ജൊവാനെ ആ​േശ്ലഷിച്ച്​, ഇനിയും ഒരുപാട്​ രാജ്യാന്തര മേളകളിൽ വിജയം വരിക്കാൻ കഴിയ​ട്ടെ എന്ന്​ ആശംസിച്ചാണ്​ ജാസിം ബിൻ ഹമദ്​ സ്വീകരിച്ചത്​. പിന്നാലെ, സ്വർണ മെഡൽ ജേതാക്കളായ മുഅതസ്​ ബർഷിമും ഫാരിസ്​ ഇബ്രാഹിമും ദോഹയുടെ മണ്ണിലിറങ്ങി.


തൊട്ടുപിന്നിലായി വെങ്കലമണിഞ്ഞ ശെരിഫും തിജാനും, പരിശീലകരും. ഇവരെ അഭിവാദ്യം ചെയ്​ത ശേഷം ഹാരാർപ്പണം ചെയ്​തായിരുന്നു രാജ്യം സ്വീകരിച്ചത്​.

കായിക മന്ത്രി സലാഹ്​ ബിൻ ഗനിം അലി, വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ, കായിക ഫെഡറേഷൻ പ്രതിനിധികൾ എന്നിവരും വിമാനത്താവളത്തിൽ ചാമ്പ്യന്മാരെ സ്വീകരിക്കാനെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaChampionstokyo olympics
News Summary - Welcome Champions
Next Story